പത്ത് കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യം വേണ്ടെന്ന് വെച്ച് നയൻതാര

78

മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യയിലെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് നയൻതാര. ഇപ്പോഴിതാ പത്ത് കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യം വേണ്ടെന്ന് വെച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര.

ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രത്തോടാണ് നടി മുഖം തിരിച്ചിരിക്കുന്നത്. തമിഴിലെ മുൻനിര നായികമാരൊക്കെ വസ്ത്രശാലയുടെ മോഡലുകളായി ഉടമയുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്നെ കാണാൻ ആഗ്രഹമുള്ള ആരാധകർ താനഭിനയിച്ച സിനിമ കണ്ടാൽ മതിയെന്നതാണ് നടിയുടെ നിലപാട്.

Advertisements

അതേസമയം വസ്ത്ര ശാല ഉടമയ്ക്കൊപ്പം അഭിനയിക്കുന്നത് തന്റെ നായികാപ്പട്ടത്തെ ബാധിക്കുമെന്ന് ഭയന്നാണ് താരം പിന്മാറിയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. അജിത്തിന്റെ നായികയായി എത്തിയ വിശ്വാസം ആയിരുന്നു 2019ലെ നയൻസിന്റെ ആദ്യ ചിത്രം.

അതിനു പിന്നാലെ ഇരട്ട വേഷത്തിൽ അയ്ര, ശിവകാത്തികേയനൊപ്പം മി. ലോക്കൽ എന്നീ ചിത്രങ്ങളും നയൻസിന്റേതായി റിലീസ് ചെയ്തു. മലയാളത്തിൽ നിവിൻപോളിക്ക് ഒപ്പം അഭിനയിച്ച ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ് നയതാരയുടേതായി പുറത്തിറങ്ങിയത്.

അതേ സമയം നയൻതാരയും കാമുകൻ വിഘ്‌നേശ് വിജയുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്നും ചില റിപ്പോർട്ടുകൽ പുറത്തുവരുന്നുണ്ട്. ഇപ്പോൾ വിഘ്‌നേശുമായി താരം ലിവിങ് ടുഗെദറിലാണെന്നാണ് സുചന.

Advertisement