വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണി ഷഫ്ന. സിനിമയിലും സീരിയലിലും ഒരു പോലെ പ്രശസ്തയായ ഷഫ്നക്ക് ആരാധകരും ഏറെയാണ്. സിനിമാ രംഗത്ത് നിന്ന് സീരിയലിൽ എത്തിയാണ് ഷഫ്ന പ്രേഷകരുടെ മനസ്സ് കീഴടക്കിയത്.
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഷഫ്ന സിനിമയിൽ എത്തിയത്. ഒഅതിന് ശേഷം, സുന്ദരി എന്ന സീരിയലിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു ഇന്ത്യൻ പ്രണയകഥയാണ് ഷഫ്ന അഭിനയിച്ച അവസാന സിനിമ.
2016 ൽ സഹയാത്രിക എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കഥ പറയുമ്പോൾ, ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സിനിമകളിലൂടെ ജനപ്രീതി നേടിയ വ്യക്തിയാണ് ഷഫ്ന. അതുപോലെ ആത്മകഥ എന്ന സിനിമയിലും ഷഫ്നയുടെ കഥാപാത്രം പ്രശംസ നേടിയിരുന്നു.
ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ അയ്യോ അച്ഛാ പോകല്ലേ എന്ന ഷഫ്നയുടെ ഡയലോഗ് ഇന്നും വളരെ ഫെയ്മസാണ്. ഇപ്പോൾ സീരിയലുകളിലാണ് ഷഫ്ന കൂടുതലായും അഭിനയിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സൂപ്പർഹിറ്റ് സീരിയലിൽ ശിവൻ എന്ന ജനപ്രിയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സജിൻ ടിപിയാണ് ഷഫ്നയുടെ ഭർത്താവ്.
നീണ്ട കാലത്തെ പ്രണയത്തിനു ശേഷം 2013 ഡിസംബറിൽ ആയിരുന്നു സജിനെ ഷഫ്ന വിവാഹം ചെയ്തത്. ഇരുവരുടെയും വീട്ടിൽ ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നു. രണ്ടു പേരും വ്യത്യസ്ത മകൃത വിശ്വാസികളായതു കൊണ്ട് വീട്ടുകാരുടെ എതിർപ്പ് നന്നായി ഉണ്ടായിരുന്നു. എതിർപ്പുകളെ അവഗണിച്ച് ഇരുവരും വിവാഹിതരാവുകയും വളരെ സന്തേഷത്തോടെ ജീവിക്കുകയും ചെയ്യുന്നുണ്ട്.
പ്ലസ് ടു എന്ന സിനിമയിൽ ഷഫ്നയും സജിനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയൽ രംഗത്ത് നിരവധി സീരിയലുകലിൽ ഷഫ്ന അഭിനയിച്ചിട്ടുണ്ട്. സഹയാത്രിക, ജാഗ്രത, പ്രിയങ്കരി, ഭാഗ്യജാതകം തുടങ്ങി സീരിയലുകളിൽ അബിനയിച്ചു. തെലുങ്കിൽ ശ്രീമധുടു എന്ന സീരിയലിൽ ഇപ്പോൾ ്ബിനയിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം മലയാളത്തിൽ ഫ്ളവേഴ്സ് ചാനലിലെ പ്രിയങ്കരി എന്ന സീരിയലിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്.
സജിൻ ഷഫ്ന താരദമ്പതികളെ മലയാളികൾക്ക് വളരെ ഇഷ്ടമാണ്. ഇരുവരും അവരുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. അങ്ങനെ ഷഫ്ന പങ്കു വച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ലേബർ റൂമിൽ കുഞ്ഞിനോടൊപ്പമുള്ള വീഡിയോയാണ് ഷഫ്ന പങ്കു വെച്ചത്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഷഫ്നയും സജിനും മാതാപിതാക്കൾ ആയി എന്ന് കരുതി ആരാധകർ ആഹ്ലാദിച്ചിരുന്നു. ഇരുവരും മാതാപിതാക്കളായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പരന്നു.
ഷഫ്ന ഗർഭിണി ആയിരിക്കുന്ന ഫോട്ടോകളോ വിവരങ്ങളോ അറഞ്ഞലില്ലോ എന്ന നൂറ് നൂറ് ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടിയായി ഷഫ്ന എത്തി. പുതിയ സീരിയലിന്റെ ഷൂട്ടിംഗ് രംഗങ്ങളായിരുന്നു ഷഫ്ന പങ്കു വച്ചിരുന്നതെന്ന് ഷഫ്ന പറഞ്ഞപ്പോഴാണ് സത്യം ആരാധകർ മനസ്സിലാക്കിയത്.
Also Read: തന്റെ ശരീരത്തെ കുറിച്ച് നടി നിത്യ മേനോന് പറയാനുള്ളത് ഇതാണ്, വാക്കുകൾ വൈറൽ
തങ്ങളുടെ പ്രിയ താരജമ്പതികൾക്ക് കുഞ്ഞു പിറന്നുവെന്ന സന്തോഷത്തിലായിരുന്നു പ്രേഷകർ. ഇരുവർക്കും കുഞ്ഞു ജിനിച്ചെന്ന വാർത്തകളും വീഡിയോകളും സോഷ്യൽ മീഡിയിയിലും നിറഞ്ഞരുന്നു. ഒടുവിൽ സത്യം മന സ്സിലാ ക്കിയതോടെ ആരാധകർ നിരാശയിലായി.
എന്നാണ് ഇതുപോലെ സ്വന്തമായി ഒരു കുഞ്ഞി കാൽ കാണാൻ കഴിയുക എന്നും ആരാധകർ കമന്റുകളിൽ ചോദിച്ചിരുന്നു. കുഞ്ഞുമായുള്ള വീഡിയോ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും അത് ഷൂട്ടിംഗ് സൈറ്റിൽ നിന്ന് എടുത്തത് ആയിരുന്നെന്നും ഷഫ്ന പറഞ്ഞു.തെലുങ്ക് സൂപ്പർഹിറ്റ് സീരിയായ ശ്രീമാൻ തുടു എന്ന സീരിയലിന്റെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് എടുത്ത വീഡിയോ ആയിരുന്നു അത്.