മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മി എന്ന് പറയുന്നതിനേക്കാൾ പാത്തു എന്ന് പറഞ്ഞാലാവും താരത്തെ കൂടുതലും തിരിച്ചറിയുക. സുരഭിക്ക് അത്രയ്ക്ക് ആരാധകരെ നേടികൊടുത്ത പരമ്പരയായിരുന്നു മീഡിയാ വണ്ണിലെ എം80 മൂസ എന്ന ഹാസ്യ പരമ്പര.
അതേ സമയം സിനിമയിലും നിറഞ്ഞി നിൽക്കുന്ന സുരഭി ദേശിയ അവാർഡ് വരെ സ്വന്തമാക്കി കഴിഞ്ഞു. അതേ സമയം സോഷ്യൽ മീഡിയയിലും സജീവയായ നടി സിനിമ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ തന്റെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നടിയുടെതായി വന്ന പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
നടി സ്ഥിരമായി പെട്രോൾ അടിക്കുന്ന പമ്പിലെ ജോലിക്കാരനോട് സംസാരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. നടി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംസാരത്തിനിടെ ആണ് പുളളി പണ്ട് ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച അനുഭവം സുരഭിയോട് പങ്കുവെച്ചത്.
കാലാപാനിയിലും ഏകലവ്യനിലും ഗോഡ് ഫാദറിലുമൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുരഭിയോട് ഇദ്ദേഹം വീഡിയോയിൽ പറയുന്നു. കാലാപാനിയിൽ മോഹൻലാലിന്റ കൂടെ അടിമകളായി പോവുന്നതിൽ ഒരാളായാണ് താൻ അഭിനയിച്ചതെന്നും ഇദ്ദേഹം പറയുന്നു.
കപ്പലിൽ വസൂരി പൊന്തി എന്നും മൂന്നാള് കിടക്കുന്നുണ്ടെന്നും പറയും. അപ്പോ ആ മൂന്നാളെ കൊണ്ടുപോവുന്നതിൽ സായിപ്പ് വെടിവെച്ച ഒരാളായിട്ടാണ് അഭിനയിച്ചതെന്ന് സുരഭിയോട് ആ പഴയ സിനിമാക്കാരൻ പറഞ്ഞു.
എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ പറയണേ എന്നും നടിയോട് ഈ വീഡിയോയിൽ കലാകാരൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പെട്രോൾ പമ്പ് ജീവനക്കാരന്റെ ശബ്ദം ഹരീഷ് കണാരന്റേത് പോലുണ്ടെന്നാണ് ചിലർ കുറിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ചെറിയ ഒരു വേഷം എങ്കിലും കിട്ടട്ടെ എന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം സുരഭിയുടെതായി വരാറുളള വീഡിയോസെല്ലാം എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. നായികയായുളള നടിയുടെ നിരവധി പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നു. അടുത്തിടെയാണ് പദ്മ എന്ന സുരഭിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. അനൂപ് മേനോനാണ് സിനിമ സംവിധാനം ചെയ്യുന്നത്.