നിങ്ങൾ കേട്ടത് എന്തൊക്കെയാണെങ്കിലും ദിലീപേട്ടൻ എന്നും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര വ്യക്തികളിലൊരാളാണ്: സനൂഷ സന്തോഷ്

722

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീടി മലയാളികളുടെ പ്രയങ്കരിയായി മാറിയ താരമാണ് നടി സനൂഷ സന്തോഷ്. ദാദാ സാഹിബ് എന്ന ചിത്രിലൂടെ ആയിരുന്നു ബാലതാരമായി സനൂഷ മലയാള സിനിമയിൽ എത്തിയത്.

പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളിൽ സനൂഷ ബാലതാരമായി വേഷമിട്ടു. ഇപ്പോൾ നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് താരം. മലയാളത്തിന്റെ ജനപ്രിയൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്.

Advertisements

അതേ സമയം ബാലതാരമായി സനൂഷ എത്തിയതിൽ അധികവും ദിലീപ് നായകനായി അഭിനയിച്ച സിനിമകളിലാായിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തിൽ സനുഷ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് മീശമാധവൻ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അറിയിച്ചു. വാർ ആൻഡ് ലവ് എന്ന ചിത്രത്തിലും സനുഷയും ദിലീപും ഒരുമിക്കുകയുണ്ടായി.

Also Read
രണ്ടാം ഭർത്താവ് ദേവനും ഒത്തുള്ള ആദ്യ പിറന്നാൾ, ഭർത്താവിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി നടി യമുന

സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് സനുഷ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ സ്വീകാര്യത ആണ് നേടുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രം സനുഷ പങ്കുവച്ചിരുന്നു. ദാദാസാഹിബ് സിനിമയുടെ ചിത്രീകരണവേളയിൽ എടുത്ത ചിത്രമായിരുന്നു ഇത്.

എന്നാൽ ഈ ചിത്രം പിന്നീട് ഇൻസ്റ്റഗ്രാം നീക്കം ചെയ്യുകയുണ്ടായി. താരം പിന്നീട് ഒരു ചിത്രം കൂടി പങ്കുവെച്ചു. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. സനുഷയ്ക്ക് വളരെ ചെറിയ പ്രായമുള്ളപ്പോൾ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ദിലീപിനെ കുറിച്ച് മനോഹരമായ ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നുു.

ദിലീപേട്ടൻ സിനിമകളിൽ ബാലതാരമായി അഭിനയിക്കുന്നത് മുതൽ എനിക്ക് അദ്ദേഹത്തെ അറിയാമെന്നും പിന്നീട് മിസ്റ്റർ മരുമകൻ അടക്കമുള്ള സിനിമകളിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ് എന്നും സനുഷ പറയുന്നു. ദിലീപേട്ടനെ കുറിച്ച് നിങ്ങൾ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വ്യക്തികളിലൊരാളാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു.

Also Read
കുടുംബവിളക്കിലെ വേദികയുമായി തനിക്ക് റിയൽ ലൈഫിലും സാമ്യമുണ്ട്: തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്

ഒരുപാട് ദിലീപേട്ടൻ സിനിമകൾ നമ്മൾ ചിരിപ്പിച്ചു, കരയിപ്പിച്ചു, ചിന്തിപ്പിച്ചു. ഞാൻ ഒപ്പം വർക്ക് ചെയ്തിട്ടുള്ളത് ഏറ്റവും മനോഹരമായ വ്യക്തികളിൽ ഒരാൾ. ദിലീപേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു താരം കൂട്ടിച്ചേർക്കുന്നു. ഈ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Advertisement