ആ ഒഴിവാക്കൽ ഇപ്പോഴും വേദനയാണ്, ഒന്നും പറയാതെയാണ് എന്നെ വേണ്ടെന്ന് വെച്ചത്: വെളിപ്പെടുത്തലുമായി നീനാ കുറുപ്പ്

679

സിനിമയിലും സീരിയലിലും ഷോർട്ട് ഫിലിമിലുമൊക്കെയായി വർഷങ്ങളായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന നടിയാണ് നീനാ കുറുപ്പ്. ഒരു പിടി സിനിമകളിലെയു സീരിയലുകളിലേയും മികച്ച വേഷങ്ങൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടി കൂടിയാണ് നീന കുറുപ്പ്.

വർഷങ്ങളായി നീന കുറുപ്പ് മലയാളികൾക്ക് മുന്നിലുണ്ട്. സത്യൻ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെയാണ് നിനാ കുറുപ്പ് അഭിനയ രംഗ്തതേക്ക് എത്തിയത്. ഇപ്പോഴിതാ അഭിനയ രംഗത്ത് 35 വർഷം പിന്നിട്ടിരിക്കുയാണ് നീന കുറിപ്പ്.

Advertisements

അതേ സമയം തന്റെ അഭിനയ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് നീന കുറുപ്പ് ഇപ്പോൾ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീന കുറുപ്പിന്റെ തുറന്നു പറച്ചിൽ. തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായ വലിയ സങ്കടത്തെ കുറിച്ചും നഷ്ടത്തെ കുറിച്ചുമെല്ലാം നീന കുറുപ്പ് തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ നിന്നും തനിക്ക് വിഷമമുണ്ടായ അനുഭവങ്ങളെ കുറിച്ചും നീന കുറുപ്പ് വ്യക്തമാക്കുന്നു.

Also Read
നിനക്ക് എന്റെ ഹീറോയിനായി അഭിനയിക്കാമോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചതാണ്, പക്ഷേ എന്റെ മറുപടി ഇങ്ങനായി പോയി: വിന്ദൂജാ മേനോൻ

മിഖായേലിന്റെ സന്തതികൾ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോൻ നായകനായി ‘പുത്രൻ’ എന്ന സിനിമ വന്നത്. സീരിയലിൽ ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോൾ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല.

27 വർഷം മുൻപു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവാണെന്ന് നീന കുറുപ്പ് പറയുന്നു. അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു. ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്നം.

എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോർത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാൻ കൊണ്ടുനടക്കുന്നില്ല. എല്ലാം മനസിന്റെ സ്ട്രോങ് റൂമിൽ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി എന്നും നീന പറയുന്നു. സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന കരിയറാണ് സിനിമ എന്ന പൊതു ധാരണയെ കുറിച്ചുള്ള അഭിപ്രായവും നീന പങ്കുവെക്കുന്നുണ്ട്.

സിനിമയ്ക്കു മാത്രമായി അങ്ങനെയൊരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നാണ് നീന കുറുപ്പ് പറയുന്നത്. സമൂഹത്തിൽ എന്തൊക്കെയുണ്ടോ അതൊക്കെയേ സിനിമയിലുമുള്ളു. നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടി ഒരു ബസിൽ കയറുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുമോ അത്രയുമൊക്കെത്തന്നെ സിനിമയിലും ശ്രദ്ധിച്ചാൽ മതിയെന്നും അവർ പറയുന്നു.

Also Read
അങ്ങനല്ലാതെ ഒരിക്കലും പെരുമാറില്ല, സൽമാൻ ഖാന്റെ യഥാർത്ഥ സ്വഭാവം തനിക്ക് മനസിലായി, അനുഭവം വെളിപ്പെടുത്തി നടി പൂജ ഹെഗ്ഡെ

ബസിൽ എവിടെ നിൽക്കണം, എങ്ങനെ നിൽക്കണം, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നൊക്കെ അവൾക്കൊരു ധാരണയുണ്ടാവുമല്ലോ. നമ്മുടെ സിനിമയിൽ വരുന്ന ഭൂരിപക്ഷം പെൺകുട്ടികളും സ്ത്രീകളുമൊക്കെ അതു നന്നായി അറിയുന്നവരും കൃത്യമായി പാലിക്കുന്നവരുമാണെന്നും അവർ അഭിപ്രായപ്പെടുന്നു.

പ്രതിഫലത്തിന്റെ കാര്യത്തിൽ എല്ലാവരും ഒരുപോലെയല്ല എന്നൊരു കാര്യം വേണമെങ്കിൽ പറയാം. അതുപക്ഷേ, ജെൻഡറിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവാണെന്നു പറയാൻ പറ്റില്ല. സിനിമ വിൽക്കാൻ ആരാണോ കാരണമാകുന്നത് അവർക്ക് കൂടുതൽ പ്രതിഫലം കിട്ടും, അത്ര മാത്രം എന്നും നീന കുറുപ്പ് വ്യക്തമാക്കുന്നു.

Advertisement