യുവ കൃഷ്ണയും മൃദുല വിജയിയും രണ്ട് മാസത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടോ

76

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മൃദുല വിജയ്. അഭിനയ രംഗത്തേക്ക് സിനിമയിലൂടെ ഈണ് എത്തിയതെങ്കിലും മിനി സ്‌ക്രീനിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് മൃദുല മിനിസ്‌ക്രീനിൽ നായികയായി എത്തുന്നത്.

ഇതിന് ശേഷം മഞ്ഞുകാലം, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല വിജയ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം വിവാഹത്തിന് തയ്യാറെടുക്കുകയാണ് മൃദുല വിജയ് ഇപ്പോൾ. പ്രശസ്ത സീരിയൽ നടനായ യുവ കൃഷ്ണയാണ് നടിയുടെ വരൻ. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ആണ് യുവ കൃഷ്ണ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്ന് താരങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൃദുലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. യുവ കൃഷ്ണയ്ക്ക് ഒപ്പമുളള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്.

താരങ്ങളുടെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. നിശ്ചയം കഴിഞ്ഞത് മുതൽ എന്നാണ് വിവാഹം എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. 2021 ജൂലൈയിൽ തന്നെ ഇരുവരുടെ വിവാഹം ഉണ്ടായേക്കുമെന്നാണ ഇപ്പോൾ പുറത്തു വരുന്ന വിവരം. അതേസമയം വിവാഹ തിയ്യതി പുറത്ത് വിട്ടിട്ടില്ല.

ഇതോടെ തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം മൃദുല ലൈവിൽ എത്തിയപ്പോൾ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു നടി പറഞ്ഞത്. ബാലരാമപുരത്തെ മംഗല്യക്കസവ് ടീമാണ് നടിക്ക് സാരി തയ്യാറാക്കുന്നത്. ഗോൾഡ് കസവിന്റെ സാരിയാണ് ഒരുക്കുന്നത്. ഇതിന്റെ ജോലികൾ നടന്നു വരുകയാണെന്നും താരം പറഞ്ഞിരുന്നു.

Advertisement