മിമിക്രി രംഗത്ത് നിന്നും മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ധാർമ്മജൻ ബോൾഗാട്ടി. മിനിസ്‌ക്രീൻ പരിപാടികളിലെ കോമഡി സ്‌ക്റ്റുകളിലൂടെയാണ് ധർമജൻ ശ്രദ്ധേയനാവുന്നത്. മിമിക്രി ആർട്ടിസ്റ്റു നടനും സംവിധായകനുമായ രമേശ് പിഷാരടിക്കൊപ്പം ചോർന്നായിരുന്നു ധർമ്മജൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നത്.
ജനപ്രിയ നടൻ ദിലീപ് നായകനായി 2010ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയാണ് ധർമ്മജൻ സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനിയിച്ചു. അനൂജയാണ് ഭാര്യ വേദ, വൈഗ എന്നി 2 മക്കളാണ് ധർമ്മജന് ഉള്ളത്.
കേരളത്തിൽ ആടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ധർമ്മജൻ ബാലുശ്ശേരി മണ്ഡലത്തിലൽ മൽസരിച്ച് പരാജയപ്പെട്ടിരുന്നു. അതേ സമയം കൊച്ചിയിൽ നടി ആ, ക്ര മി, ക്കപ്പെട്ട കേ, സിൽ ദിലീപ് നിരപരാധി ആണെന്നാണ് തന്റെ വിശ്വാസമെന്ന് തുറന്നു പറയുകയാണ് ധർമ്മജൻ ഇപ്പോൾ.
സ്വന്തം ചേട്ടനെ പോലയൊണ് അദ്ദേഹം തന്നെ സിനിമയിലേക്ക് കൊണ്ട് വന്ന വ്യക്തിയാണ്. ആര് എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ അത് ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ധർമ്മജൻ പറയുന്നു. ധർമ്മജന്റെ വാക്കുകൾ ഇങ്ങനെ: എനിക്ക് സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടൻ. എന്നെ സിനിമയിൽ കൊണ്ടുവന്ന ആളാണ്.
അദ്ദേഹം അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. ദിലീപിനെ വിട്ടു കേട്ടോടാ എന്ന് നാദിർഷ ഇക്ക വിളിച്ചു പറയുമ്പോൾ ഞാൻ വീട്ടിൽ പെയിന്റ് ചെയ്തു കൊണ്ട് നിൽക്കുകയാണ്. ഇങ്ങനെ കേട്ടതും വീട്ടിൽ നിൽക്കുന്ന വേഷത്തിൽ അപ്പോൾ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു.
ആ സമയത്ത് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരെ അത് ഉപയോഗിച്ചിട്ടുണ്ടാകാം.
മൊബൈലിൽ വരുന്ന അധികം മെസ്സേജുകൾ ഒന്നും ഞാൻ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടൻ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് എന്നും ധർമ്മജൻ പറയുന്നു.