അമ്മായി ലുക്കാണ് തോന്നുന്നതെന്ന്‌ ആരാധകൻ, കിടിലൻ മറുപടി കൊടുത്ത് വായടപ്പിച്ച് സാധിക വേണുഗോപാൽ

257

മലയാളം ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചിതയാണ് സാധിക വേണു ഗോപാൽ. നിരവധി പരമ്പരകളിലും സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ.

ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്.

Advertisements

ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയകളിൽ ചർച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകൾ വലിയ തോതിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ സാധികയുടെ പോസ്റ്റ് വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. ബോ, ഡി ഷെ, യ്മിംഗിനെ കുറിച്ച് സാധിക പങ്കുവച്ചൊരു പോസ്റ്റും ഇതിനൊരാൾ നൽകിയ കമന്റും ആ കമന്റിന് സാധിക നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. എമ്മ സ്റ്റോണിന്റെ വാക്കുകളായിരുന്നു സാധിക പങ്കുവച്ചിരുന്നത്.

സാധികയ്ക്ക് എതിരെ ഒരാൾ ബോ, ഡി ഷെ, യ്മിംഗ് നടത്തുകയായിരുന്നു. എന്നാൽ ചുട്ടമറുപടി നൽകി താരം സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുകയാണ്. തടി കൂടുതൽ, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം കുറഞ്ഞ്, വല്ലാതെ ഉയരം കൂടി. വല്ലാതെ എന്തെല്ലാമോ, നമ്മൾ എല്ലാം എന്തോ വല്ലാതെ ആണെന്നൊരു തോന്നലുണ്ട്. നമ്മൾ എല്ലാവരും മതിയാകാത്ത പോലെയും ഇതാണ് ജീവിതം.

നമ്മളുടെ ശരീരം മാറും നമ്മളുടെ മനസ് മാറും നമ്മളുടെ ഹൃദയം മാറും എന്ന വാക്കുകളായിരുന്നു താരം പങ്കുവച്ചത്. എന്റെ ശരീരം എന്റേതാണ് നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ നിങ്ങൾക്കൊരു നല്ല ഓപ്ഷൻ ഞാൻ തരാം, ഇറങ്ങി പോകൂ. നിങ്ങൾ എനിക്ക് ഒന്നുമല്ല എന്ന കുറിപ്പോടെയായിരുന്നു സാധിക വാക്കുകൾ പങ്കുവച്ചത്.

എന്നാൽ ബോ, ഡി ഷെ, യ്മിംഗിനെതിരെയുള്ള പോസ്റ്റിൽ തന്നെ ഒരാൾ ബോ, ഡി ഷെ, യ്മിംഗ് കമന്റുമായി എത്തുകയായിരുന്നു. അധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു. എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാൽ ഇത്തരം കമന്റുകളോട് പ്രതികരിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് സാധിക. അതുകൊണ്ട് തന്നെ താരം ഉടനെ മറുപടിയായുമായി എത്തുകയായിരുന്നു.

ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാൻ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളും. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി, എന്നായിരുന്നു സാധികയുടെ മാസ് മറുപടി. പിന്നാലെ പിന്തുണയുമായി ആരാധകരുമെത്തിയിട്ടുണ്ട്.

എങ്ങനാണ് കറക്ട് ഈ പോസ്റ്റിന്റെ താഴെ തന്നെ ഇങ്ങനെ കമന്റ് ഇടാൻ പറ്റുന്നേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ലേശം ഉളുപ്പ് ഉണ്ടോ ഒരാളുടെ പേജിൽ വന്ന് കളിയാക്കാൻ. അവർ എന്ത് പോസ്റ്റ് ഇടും അവരുടെ ഇഷ്ട്ടം നിന്നെ പോലെ ഉള്ള നരമ്പൻ മാർ വന്ന് ചൊറിയുന്നു കമന്റ് ഇട്ട കഷ്ട്ടം തന്നെ നിനക്കു കാണാൻ താലപര്യം ഇല്ല നീ കാണാൻ നിലക്കണ്ട അവർ നിന്നെ ഇങ്ങോട്ടു ക്ഷണിച്ചു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Advertisement