മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് നടി ഉമാ നായർ. വാനമ്പാടി എന്ന പരമ്പരയിൽ കൂടിയാണ് കേരളത്തിലെ കുടുംബ പ്രക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം.
സീരിയൽ രംഗത്തേക്ക് ഉമാ നായർ എത്തുന്നത് ഷോർട്ട് ഫിലിം രംഗത്ത് നിന്നുമാണ്. താരത്തിന്റെ ആഗ്രഹം കൊണ്ട് ഉമയുടെ അച്ഛൻ നിർമ്മിച്ച ഷോർട്ട് ഫിലിമിൽ കൂടിയാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ദൂരദർശൻ വഴി പരമ്പരകളിലേക്ക് എത്തുകയായിരുന്നു.
തുടർന്ന് ഉമാ നായർക്ക് വാനമ്പാടി സീരിയലിലേക്ക് ക്ഷണം ലഭിക്കുകയിരിരുന്നു. ഇതിനിടെ നിരവധി സിനിമകളിലും ഉമാ നായർ അഭിനയിച്ചിട്ടുണ്ട്. സഹനടി, അമ്മ വേഷങ്ങളിൽ കൂടുതലും എത്തുന്ന താരം ഇതിനോടകം തന്നെ 50 ൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു സമയത്ത് അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്ന താരം പിന്നീട് അഭിനയ രംഗത്ത് സജീവമായി ഇപ്പോൾ ലോക്ക് ഡൗൺ സമയത്ത് ഷൂട്ട് ഇല്ലാത്തതിനാൽ ഉണ്ടായ വിഷമം താരം പങ്കവെക്കുകയാണ്. സീരിയലുകൾ ഷൂട്ടിങ്ങ് നിർത്തി വെച്ചതോടെ കടുത്ത മാനസിക സമ്മർദ്ദമുണ്ടായെന്നാണ് താരം പറയുന്നത്.
കുടുംബത്തിൽ വരുമാനമുള്ള ഒരാൾ താൻ മാത്രമായിരുന്നു പലരും സീരിയൽ വേഷങ്ങളിൽ സമ്പന്നരാണെങ്കിലും പക്ഷേ യഥാർത്ഥ ജീവിതത്തിൽ പലരും അങ്ങനെയല്ലന്നും താരം പറയുന്നു. ഷൂട്ടിംഗ് ഉടനെ തുടങ്ങുന്നതിനുള്ള സന്തോഷത്തിലാണെന്നും താൻ നേരിട്ട ഇതേ അവസ്ഥ ഇ രംഗത്ത് പ്രവർത്തിച്ചവർ എല്ലാം നേരിട്ടെന്നും ഉമാ നായർ വ്യക്തമാക്കുന്നു.