മൂന്നാമത് കെട്ടിയിട്ടില്ല, തനിക്ക് ആകെ രണ്ട് ഭാര്യമാരെയുള്ളൂ: ശ്രീയ അയ്യരെ വിവാഹം കഴിച്ചിട്ടില്ലെന്ന് ബഷീർ ബഷി

72

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തിയ ഏഷ്യാ നെറ്റിലെ ബിഗ് ബോസ് മലയാളത്തിൽ മത്സരിക്കാനെത്തിയപ്പോഴാണ് ബഷീർ ബഷിയെ പ്രേക്ഷകർ അടുത്തറിഞ്ഞത്. വെള്ളാരംകണ്ണുകളുമായെത്തിയ ബഷീർ വളരെ പെട്ടെന്നാണ് മറ്റുള്ളവരുമായി അടുത്തത്.

രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. വഴക്കുണ്ടാക്കാറുണ്ടെങ്കിലും പിന്നീട് ക്ഷമാപണവുമായും അദ്ദേഹം എത്താറുണ്ടായിരുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിൽ ബഷീർ പുറത്താവുകയായിരുന്നു.

Advertisements

ശക്തമായ ആരാധകപിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ബിഗ് ബോസിൽ നിന്നും പുറത്തെത്തിയതിന് ശേഷവും വിശേഷങ്ങൾ പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.

താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. അതേ സമയം ശ്രീയ അയ്യർ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബഷീർ ബഷി. തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത് ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പിന്നീട് ഒരിക്കൽ വീട് വിട്ടിറിങ്ങി ശ്രീയ വന്നെന്നും സഹായിക്കണം എന്നുപറഞ്ഞുള്ള ഫോൺ വിളി ആണ് തങ്ങൾക്ക് വിന ആയതെന്നും ബഷീർ പറയുന്നു.

പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നതായും, കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഒപ്പം അവർ കഴിഞ്ഞതാണ്. ഞാനും സുഹാനയും അവളുടെ അഭിനയത്തിൽ വീണു പോവുകയായിരുന്നതായും ബഷീർ വ്യക്തമാക്കി.

കുറേദിവസം ഇവളെ കാണാതെ ആയപ്പോൾ അവളുടെ വീട്ടുകാർ പരാതി കൊടുത്തുവെന്നും, എന്നാൽ പ്രശ്നം ഓവർ ആയപ്പോൾ ഇവൾ വീട്ടുകാർക്കെതിരെ കംപ്ലിയിന്റ് പേപ്പർ ഹൈക്കോടതിയിൽ നൽകി. എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയിൽ തട്ടമിട്ടും ചാനൽ പരിപാടിയിൽ എന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും രംഗത്ത് വന്നത്.

അതു വീട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് അവൾ കരഞ്ഞു കാല് പിടിച്ചതുകൊണ്ടാണ് ഞാൻ സമ്മതിച്ചതെന്നും, സത്യത്തിൽ ഞാനും സുഹാനയും ട്രാപ്പിൽ ആവുക ആയിരുന്നതായും ബഷീർ വ്യക്തമാക്കി. ടിവി ഷോയിൽ വന്നതിനെത്തുടർന്ന് എന്റെയും സുഹാനയുടെയും വീട്ടിൽ വലിയ ഇഷ്യൂ ആയെന്നും ബഷീർ പറയുന്നു.

അതേ സമയം സുഹാനയും മഷൂറയുമാണ് ബഷീറിന്റെ ഭാര്യമാർ. സുഹാനയോടുള്ള സ്നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തിൽ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂർണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നും ബഷീർ പറയുന്നു. വിവാഹ ശേഷം ഇരുവരും പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീർ പറഞ്ഞിരുന്നു.

സുഹാനയോടാണ് മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്. രണ്ടാമത് വിവാഹം ചെയ്യാൻ ആദ്യഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോൾ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും അദ്ദേഹം പറയുന്നു. തന്നെക്കുറിച്ച് വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുഹാനയുമായി പ്രണയത്തിലായത് കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടയിലാണ്. അന്നവൾ കോളേജിൽ പഠിക്കുകയായിരുന്നു. റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയതിന് ശേഷമാണ് അവളെ വിവാഹം ചെയ്തത്. മഷൂറയോട് ഇഷ്ടം തോന്നിയപ്പോൾ സുഹാനയോട് അതേക്കുറിച്ച് തുറന്നുപറയുകയായിരുന്നു. ആദ്യം ഇതേക്കുറിച്ച് കേട്ടപ്പോൾ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു.

കരച്ചിലും ബഹളവുമൊക്കെ ഉണ്ടാക്കിയാലും താൻ ഈ ബന്ധം മുന്നോട്ട് കൊണ്ടുപാവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, എല്ലാ കാര്യങ്ങളെക്കുറിച്ചും നിന്നോട് തുറന്നുപറയുന്നില്ലേ എന്നും ചോദിച്ചിരുന്നു. പിന്നീടാണ് അവൾക്ക് കാര്യങ്ങളെക്കുറിച്ച് ബോധ്യം വന്നതെന്നു ബഷീർ പറയുന്നു.

മഷൂറയെ പരിചയപ്പെട്ടത് മംഗലാപുരത്തുള്ള സമയത്തായിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പരിചയത്തിലായത്. തന്റെ ഫോട്ടോ കണ്ടതിന് ശേഷം തനിക്കായി മാത്രം ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയായിരുന്നു പുള്ളിക്കാരി. ചാറ്റിംഗിലൂടെയായിരുന്നു പ്രണയത്തിലായത്. ആദ്യഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു.

വിവാഹത്തെ മഷൂറയുടെ വീട്ടുകാരും തുടക്കത്തിൽ എതിർത്തിരുന്നു. സുഹാനയുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ഈ വിവാഹം നടത്തൂയെന്നായിരുന്നു അവർ പറഞ്ഞത്. മഷൂറയുടെ ബാപ്പ സുഹാനയുമായി സംസാരിച്ചതിന് ശേഷമായിരുന്നു വിവാഹം നടത്തിയത്. യൂ ട്യൂബ് ചാനലുമായി മഷൂറയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Advertisement