വർഷങ്ങളായി മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ നടിയാണ് തെസ്‌നി ഖാൻ. 1988 ൽ ഉലകനായകൻ കമൽഹാസനും ഹരീഷും പ്രധാന വേഷത്തിൽ എത്തിയ ഡെയ്‌സി എന്ന സിനിമയിലൂടെ ആയിരുന്നു തുടക്കം.
നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത തെസ്‌നിഖാൻ കോമഡിയും നന്നായി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരുകോടി റിയാലിറ്റി ഷോയിൽ പങ്കെടുത്ത് തെസ്‌നി ഖാൻ സംസാരിച്ച ചില കാര്യങ്ങളാണ് വൈറലായി മാറുന്നത്.
പണ്ട് സിനിമയിൽ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റിയും കഥാപാത്രങ്ങളെ ടൈപ്പ് കാസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ പറ്റിയും ഒക്കെ തെസ്‌നി ഖാൻ തുറന്ന് പറയുന്നുണ്ട്. പണ്ട് സിനിമയിൽ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും മുഖം കാണിച്ചാൽ മതി. അന്നൊക്കെ സുന്ദരികളായ നടിമാരാണ് സിനിമാ നടിമാർ. അന്ന് കുറച്ച് വെളുപ്പും തടിയും ഒക്കെയുണ്ടെങ്കിൽ മാത്രമേ അവരെ സിനിമാ നടിമാർ എന്ന് വിളിക്കുകയുള്ളു.
ഞാനൊക്കെ നായികമാരുടെ കൂട്ടുകാരി കഥാപാത്രമാണ്. സീൻ തുടങ്ങുന്നതിന് മുൻപ് തെസ്‌നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും. അന്നൊക്കെ അങ്ങനെയാണല്ലോ. പിന്നെ അങ്ങനെ കുറച്ച് കഥാപാത്രങ്ങൾ. പ്രോസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു. ട്രിവാൻഡ്രം ലോഡ്ജിലെ കഥാപാത്രം വളരെ വേറിട്ടതായിരുന്നു.
സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ. ആ സിനിമയിലെ തന്റെ ക്യാരക്ടറിന് നല്ലൊരു മാസ് എൻട്രി സീനായിരുന്നു. ഒരു കഥാപാത്രം ഹിറ്റായാൽ അത്തരം കഥാപാത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കുറച്ച് സിനിമകളിലേക്ക് വിളി വന്നുകൊണ്ടിരിക്കും. സിനിമകളിലെ പ്രത്യേകതയാണ്.
അത് ലൈഫുള്ള ഒരു കഥാപാത്രമായിരുന്നു. മുൻപ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൊരു കഥാപാത്രം ചെയ്തിരുന്നു. കന്യക മേനോൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അത് നല്ല രസമായി തോന്നി, തീയേറ്ററിൽ കൈയ്യടി കിട്ടി. അതേ ടീമിന്റെ തന്നെ അടുത്ത സിനിമയായിരുന്നു അത്. അത് ചെയ്യാനും സന്തോഷമായിരുന്നു.
അഭിനയിക്കാനുള്ള സാധ്യതയുള്ള കഥാപാത്രമായിരുന്നു. അങ്ങനെയുള്ള കഥാപാത്രം ചെയ്യുന്നത് ഇഷ്ടമായിരുന്നു. കന്യക മേനോൻ വല്ലാതെ സ്വീകാര്യത കിട്ടി. വളരെ അടക്കവും ഒതുക്കവുമുള്ള പ്രോസ്റ്റിറ്റിയൂട്ടായിരുന്നു. മജീഷ്യൻ ആയിട്ടായിരുന്നു തെസ്‌നി ഖാന്റെ കരിയർ തുടങ്ങിയത്. കുടുംബത്തോടെയായിരുന്നു മാജിക്ക് ചെയ്തിരുന്നത്.
വാപ്പയും ഉമ്മയും അനിയത്തിയും ഞാനുമായാണ് മാജിക്ക് ഷോ നടത്തിയിരുന്നത്. ജീവിക്കാൻ മാത്രമുള്ള വരുമാനമേ കിട്ടിയിരുന്നുള്ളു. സ്വന്തം വീടുണ്ടായിരുന്നില്ല. ചെലവുകളുമൊക്കെ കഴിഞ്ഞ് സേവിങ്‌സായി ഒന്നുമുണ്ടാകില്ല. ഞാൻ സിനിമയിൽ വന്നതിൽ പിന്നെയാണ് എന്തെങ്കിലുമൊക്കെ സമ്പാദിക്കാൻ തുടങ്ങിയതെന്നും തെസ്‌നി ഖാൻ വ്യക്തമാക്കുന്നു.