തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചികളേയും തടിയന്മാരെയും കെട്ടിപിടിക്കണം, ജുവൽ മേരിയുടെ കുറിപ്പ് വൈറൽ ആകുന്നു

10270

അവതാരകയായി എത്തി പിന്നീട് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ജുവൽ മേരി. മിനിസ്‌ക്രീൻ പരിപാടികളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ജുവൽ മേരി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവൽ മേരി.

പിന്നീട് താരം സിനിമയിലേക്ക് എത്തുകയായിരുന്നു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവൽ മേരിയുടെ അരങ്ങേറ്റം. ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകൻ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു. പ്രസിദ്ധ സംവിധായകൻ കമൽ ആയിരുന്നു സിനിമയുടെ സംവിധായകൻ.

Advertisements

2015 ൽ ആയിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവൽ മേരി അഭിനയിച്ചു. പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി ജുവൽ മേരി നിറഞ്ഞു നിൽക്കുകയാണ്.

Also Read
തമ്മിൽ മിക്കപ്പോഴും വഴക്കാണ്, എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചൊറിയും, അപ്പോൾ ഷഫ്‌ന ചേച്ചി ഇടപെടും, സജിനുമായുള്ള വഴക്കിനെ കുറിച്ച് ഗോപിക

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ജുവൽ പങ്കുവച്ച കുറിപ്പ് കൈയ്യടി നേടുകയാണ്. തടികുറച്ച് മെലിഞ്ഞ് സുന്ദരിയായി എന്ന തരത്തിലുള്ള വാർത്തകളെ കപറിച്ചായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്. തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് എന്നാണ് ജുവൽ ചോദിക്കുന്നത്.

മനുഷ്യരെത്ര തരമാണ്, എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്‌കെയിൽ ആണെന്നും താരം പറയുന്നു.

ജുവൽ മേരിയുടെ കുറിപ്പിന്റെ പൂർണരുപം:

തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത്? തടികുറച്ചു മെലി ഞ്ഞു സുന്ദരിയായി ഇത് ഇന്നൊരു വാർത്തയാണ് !മനുഷ്യരെത്ര തരമാണ്, എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്‌കെയിൽ.

തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചികളേയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ. ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നില്ക്കാൻ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ട വരും.

കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന, ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ. അഴകിനെ അളക്കുന്ന സ്‌കെയിൽ എത്ര ചെറുതാണല്ലേ?

Also Read
അമ്മ പാവം ഭയങ്കരമായി പേടിച്ചുപോയി, എന്നാലും അന്ന് നീ അങ്ങനെ ചെയ്തുകളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട് ; അമ്മയ്ക്ക് കൊടുത്ത ഒരു കിടിലൻ സർപ്രൈസിന്റെ കഥ പറഞ്ഞ് നടി രജിഷ വിജയൻ

ഒടിച്ചു ദൂരെക്കള നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം, ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം, എന്റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ്, കൊടിയ ചിരികളും, തടിച്ച ഉടലുകളും, മെല്ലിച്ച മനുഷ്യരും, പേശി ബലമുള്ളവരും, കൊന്ത്രപല്ലുള്ളവരും, അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി! എന്ന് സുന്ദരിയായ ഒരു തടിച്ചി എന്നായിരുന്നു ജുവൽ മേരി കുറിച്ചത്.

ഇതിനോടകം തന്നെ താരത്തിന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Advertisement