മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതയായ മുഖമാണ് ഐശ്വര്യ രാജീവ്. നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള ഐശ്വര്യ സ്റ്റാർ മാജിക്കിലൂടേയുമാണ് ജനപ്രീയയായി മാറുന്നത്. അതേ സമയം സീരിയലുകളിൽ കാണുന്ന ഐശ്വര്യയല്ല ജീവിതത്തിൽ എന്നാണ് എല്ലാവരും പറയുന്നത്.
വളരെ പാവമായ, തമാശകൾ പറയുന്ന നിഷ്‌കളങ്കയായൊരു പെൺകുട്ടിയാണ് ഐശ്വര്യ എന്നാണ് താരത്തെക്കുറിച്ച് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി ഐശ്വര്യ രാജീവ് എത്തിയിരുന്നു.
അച്ഛന് ഒപ്പമായിരുന്നു ഐശ്വര്യ പരിപാടിയിൽ എത്തിയത്. പതിവ് പോലെ തന്നെ തന്റെ തമാശകൾ നിറഞ്ഞ ചോദ്യങ്ങളും ഉത്തരങ്ങളുമായി എംജി അച്ഛനേയും മകളേയും ചിരിപ്പിക്കുക ആയിരുന്നു. രാജീവ് നന്നായി പാകം ചെയ്യില്ലേ? എന്ന് എംജി ശ്രീകുമാർ ചോദിച്ചപ്പോൾ അച്ഛൻ നന്നായി കുക്ക് ചെയ്യും. അമ്മയാണ് കൂടുതലും ചെയ്യുന്നത്. പക്ഷെ അച്ഛൻ നന്നായി പാചകം ചെയ്യുമെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
ഞാൻ ജനിച്ച് മൂന്ന് നാല് മാസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു പോയി. പിന്നെ ഞാനും അച്ഛനും മാത്രമായിരുന്നു. അങ്ങനെ പഠിച്ചത് ണെന്നായിരുന്നു ഐശ്വര്യയുടെ അച്ഛന്റെ മറുപടി. ഐശ്വര്യ എന്തെങ്കിലും വെക്കുമോ? എന്ന് എംജി ചോദിക്കുന്നുണ്ട്. വെക്കും, പക്ഷെ വെക്കുമ്പോൾ ഡാൻസാണ്. പിന്നെ എഴുന്നേൽക്കുമ്പോൾ പതിനൊന്നാകും എന്നായിരുന്നു അച്ഛന്റെ മറുപടി.
എന്നാൽ വരുന്ന ചെക്കന് ഡാൻസും കാണാം ഫുഡും കഴിക്കാമല്ലോ എന്നായി എംജി ശ്രീകുമാർ. പതിനൊന്ന് മണിക്കാണോ എണീക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഷൂട്ടൊക്കെ കഴിഞ്ഞ് രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കയല്ലേ വരുന്നതെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
എടിഎം എന്റെ കയ്യിലാണെന്ന് കേട്ടുവെന്ന് ഐശ്വര്യ പറഞ്ഞു. അത് ശരിയാണെന്നും ആവശ്യം വന്നാൽ കൊടുത്തു വിടുമെന്നും ആയിരുന്നു ഐശ്വര്യയുടെ അച്ഛന്റെ മറുപടി. എന്നാൽ മറ്റൊന്നും കൊണ്ടല്ലെന്നും എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാത്തതിനാൽ കൊടുത്തതാണെന്നുമായിരുന്നു ഐശ്വര്യയുടെ വിശദീകരണം. എന്ത് കണ്ടാലും വാങ്ങിക്കാൻ തോന്നുന്ന ആളാണ് ഐശ്വര്യ എന്നായിരുന്നു അച്ഛന്റെ കൗണ്ടർ.
പിന്നാലെ രസകരമായ ചില സംഭവങ്ങളും ഐശ്വര്യ വെളിപ്പെടുത്തുന്നുണ്ട്. കോഴി ഓടിച്ച കഥയാണ് താരം പങ്കുവച്ചത്. കോഴി ഓടിച്ചെന്ന് കേട്ടുവല്ലോ എന്ന് എംജി ചോദിക്കുകയായിരുന്നു. കേട്ടത് ശരിയാണെന്ന് പറഞ്ഞ ഐശ്വര്യ സംഭവം വെളിപ്പെടുത്തി. കസിന്റെ വീട്ടിൽ പോയതായിരുന്നു പരിചയമില്ലാത്ത കോഴിയായിരുന്നു. വേറെയാരേയും ഓടിച്ചിട്ടില്ല.
ഞാൻ ആ വീടിന് ചുറ്റും ഓടി. ഞാനാകെ ചെയ്തത് അതിനിത്തിരി തീറ്റ കൊടുത്തു എന്ന് മാത്രമാണ്. തീറ്റ കൊടുത്താൽ മതിയെന്ന് അവർ പറഞ്ഞത് കൊണ്ടായിരുന്നു കൊടുത്തതെന്ന് ഐശ്വര്യ പറഞ്ഞു. അപ്പോൾ ഐശ്വര്യ പട്ടിയ്ക്ക് ഇട്ട് കൊടുക്കുന്നത് പോലെ ഇട്ട് കൊടുത്തത് കൊണ്ടാകും ഓടിച്ചതെന്നായി എംജി ശ്രീകുമാർ.
അതുപോലെ തന്നെ കുരങ്ങും ഓടിച്ചിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. മൂകാംബികയിൽ പോയപ്പോഴായിരുന്നു സംഭവമെന്നും ഐശ്വര്യ പറയന്നു. ഇതിന് അത് കൂട്ടുകാരിയായി ആയത് കൊണ്ടാകും എന്നായിരുന്നു എംജി ശ്രീകുമാർ കൗണ്ടർ ആയി പറഞ്ഞത്.