വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സംഗീത ലോകത്ത് തന്റേതായ തന്റേതായ ഒരു ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി ഒരു മികച്ച ഗായകനും നടനും ആണ് അദ്ദേഹം. 2000ൽ സിനിമാ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച വിജയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മലയാളത്തിൽ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലെയും മികച്ച ഗായകനായി മാറാൻ വിജയ് യേശുദാസിന് അധികസമയം വേണ്ടി വന്നില്ല. ഇന്ന് സിനിമ ഇൻഡസ്ട്രിയിലെ തിരക്കുള്ള ഗായകനായി മാറിക്കഴിഞ്ഞു വിജയ് യേശുദാസ്. വിജയ് മാത്രമല്ല, മകൾ അമേയയും സംഗീതാഭിരുചിയുള്ള ഗായികയാണ്. ഗായകനായി മാത്രമല്ല, അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ് യേശുദാസ്.
തന്റെ 21 വർഷത്തെ പാട്ടു ജീവിതത്തെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ വിജയ്. ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് വിജയ് തന്റെ കലാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞത്. അതോടൊപ്പം താനും ഭാര്യ ദർശനയുമായുള്ള വിവാഹ മോചനത്തെ കുറിച്ചും താരം തുറന്നുപറയുന്നു.
നടൻ ധനുഷും ആയുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇടെയാണ് വിജയ് യേശുദാസ് ഭാര്യ ദർശനയെ കുറിച്ച് സൂചിപ്പിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ദർശനയും. ധനുഷും വിജയിയും ക്ലാസ്മേറ്റ്സ് ആയിരുന്നോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് ആയിരുന്നു വിവാഹ ജീവിതത്തെ കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്.
എന്റെയും ധനുഷിന്റെയും ഭാര്യമാർ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. ഇപ്പോൾ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവർക്കും അറിയാമെന്നും വിജയ് യേശുദാസ് പറയുന്നു. വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തി ജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയിൽ അങ്ങനെ മുന്നോട്ടു പോവുകയാണ്.
മക്കളുടെ കാര്യത്തിൽ അച്ഛൻ, അമ്മ എന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകൾ നിർവ്വഹിക്കുക. മക്കളും ഈ കാര്യത്തിൽ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. പക്ഷെ, കുടുംബാംഗങ്ങൾ അതിനെ വളരെ സെൻസിറ്റീവായാണ് കാണുന്നത്.
പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുക ആണ് ഇക്കാര്യം. പക്ഷെ, ഇത്തരം തീരുമാനങ്ങൾ എന്നിലെ കലാകാരനെ വളർത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളർന്നിട്ടുണ്ട്, എങ്കിലും അതിൽനിന്ന് പുനരുജ്ജീവിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.
ജീവിതത്തിൽ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ കാര്യങ്ങളല്ലേ ഒരു കലാകാരൻ എന്ന നിലയിൽ നമുക്ക് പ്രചോദനം ആകുന്നത്. അക്കാര്യത്തിൽ താൻ വളരെ സ്ട്രോങ്ങ് ആണെന്നും വിജയ് യേശുദാസ് പറയുന്നു. വിജയ് യേശുദാസും ദർശനയും വിവാഹമോചിതരായി എന്ന തരത്തിൻ മുൻപ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ അന്ന് ഇരുവരും മൗനം പാലിക്കുക ഈയിരുന്നു. ഇതാദ്യമായാണ് വിജയ് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്നു പറയുന്നത്. 2002ൽ ഒരു പ്രണയദിനത്തിൽ ഷാർജയിൽ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദർശനയും കണ്ടുമുട്ടിയത്. അച്ഛൻ യേശുദാസിന്റെ കുടുംബ സുഹൃത്തുക്കളായിരുന്നു ദർശനയുടെ അമ്മയും അച്ഛനുമെല്ലാം.
അതിനാൽ കുടുംബ പരമായി നേരത്തെ തന്നെ അറിയാമായിരുന്നു. പിന്നീടൊരിക്കൽ ചെന്നൈയിലെ യേശുദാസിന്റെ വീട്ടിൽ വെച്ചാണ് സൗഹൃത്തിലായത്. ഇരുവർക്കുമിടയിൽ അന്ന് രൂപപ്പെട്ട സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോഴും എതിർപ്പില്ലായിരുന്നു.
ദർശനയുടെ പഠനത്തിനു ശേഷം വിവാഹം നടത്തിയാൽ മതിയെന്ന ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ 2007 ജനുവരി 21ന് ആയിരുന്നു വിജയ്യുടെയും ദർശനയുടെയും വിവാഹം. അമേയയും അവ്യാനുമാണ് മക്കൾ.