കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷും പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും ഒന്നിച്ചുളള ഫോട്ടോയും കുറിപ്പും പുറത്തുവന്നത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ച് കൊണ്ടായിരുന്നു ഇരുവരും തങ്ങള്ഡ ഒന്നിച്ചുളള ചിത്രം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്.
ഗോപി സുന്ദർ അമൃതയെ മാറോട് ചേർത്ത് പിടിച്ച് എടുത്ത ഒരു സെൽഫി ചിത്രമായിരുന്നു ഇത്. പിന്നാലെ ഇരുവരുടേയും വിവാഹം കഴിഞ്ഞെന്ന വാർത്തകളും പുറത്തു വന്നിരുന്നു. തുടക്കത്തിൽ പ്രേക്ഷകർക്ക് കൃത്യമായി കാര്യം മനസ്സിലായില്ല. ഇതേ ചിത്രം അമൃതയുടെ സഹോദരി അഭിരാമി സുരേഷും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. പിന്നീട് ഇരുവർക്കും ആശംസയുമായി പ്രേക്ഷകർ രംഗത്ത് എത്തി.
അമൃതയുടേയും ഗോപിസുന്ദറിന്റേയും പുതിയ ചിത്രം വാർത്തകളിൽ ഇടംപിടിച്ചതോടെ എല്ലാവരുടേയും കണ്ണുകൾ ഗായിക അഭയ ഹിരൺമയിയ്ക്ക് നേരെയായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇരുവരും ഒന്നിച്ച് ജീവിക്കുകയാണ്. പങ്കാളിയെന്ന് പരിചയപ്പെടുത്തി കൊണ്ട് അഭയയുമായി ഗോപി സുന്ദർ പൊതുവവേദികളിലും എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ അഭയ തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറും ഉണ്ടായിരുന്നു. ഹാപ്പി കപ്പിൾസ് എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. പെട്ടെന്ന് താരങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നാണ് ആരാധകർ തിരക്കുന്നത്. ഗോപി സുന്ദറിന്റെ പേരിൽ നിരവധി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും അഭയയ്ക്ക് സോഷ്യൽ മീഡിയയിലൂടെ കേൾക്കേണ്ടി വന്നിരുന്നു.
അമൃതയുമായുള്ള സംഗീത സംവിധായകന്റെ ചിത്രം പ്രചരിച്ചതിന് പിന്നാലെയും അഭയ ഹിരൺമയിക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഇവരുടെ പഴയ ചിത്രങ്ങൾ ടാഗ് ചെയ്തും പരിഹസിക്കുന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുമാണ് അഭയക്ക് എതിരെ സൈബർ ആ ക്ര മ ണം നടന്നത്. എന്നാൽ തുടക്കത്തിൽ താരം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
അതേ സമയം ഈ കമന്റുകൾ സൗഹൃദഘങ്ങളെ മുറുപ്പെടുത്താൻ തുടങ്ങിയതോടെ മൗനം വെടിഞ്ഞ് രംഗത്ത് എത്തുകയായിരുന്നു. ഈ കഴിഞ്ഞ മെയ് 23 ന് ആയിരുന്നു അഭയയുടെ 33ാം പിറന്നാൾ. സുഹൃത്തുക്കളോടൊപ്പമായിരുന്നു ആഘോഷിച്ചത്. ഈ ചിത്രങ്ങൾ പ്രിയഗായിക ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് ചുവടെ ഗോപി സുന്ദറിനെ ചോദിച്ചു കൊണ്ടും ആൺ സുഹൃത്തുക്കളെ മോശമായ വ്യഖ്യാനിച്ചു കൊണ്ടുമുളള കന്റുകളും വന്നു.
ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി അഭയ ഹിരൺമയി എത്തിയത്. സുഹൃത്തുക്കളോട് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അഭയ മറുപടി നൽകിയത്. ഇതിൽ പ്രേക്ഷകരുടെ എല്ലാ ചോദ്യത്തിനുമുള്ള മറുപടിയുണ്ട്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത് എന്നാണ് താരം പറഞ്ഞത്.
ഒരു നീണ്ട കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് അഭയ തന്റെ ഭാഗം പറഞ്ഞത്. ഒരു ഉപകാരം ചെയ്യാമോ എന്ന് ചോദിച്ച് കൊണ്ടാണ് പോസ്റ്റ് ആരംഭിച്ചത്. അഭയയുടെ കുറിപ്പ് ഇങ്ങനെ:
എനിക്കൊപ്പമുള്ള പുരുഷ സുഹൃത്തുക്കൾ എന്റെ ബോയ്ഫ്രണ്ടാണെന്നും അവരെ ചേർത്ത് കഥകൾ ഇറക്കുന്നതും അവസാനിപ്പിക്ക ണമെന്നുമായിരുന്നു അഭയ പറഞ്ഞത്. അവർക്കും കുടുംബവും കുട്ടികളുമുണ്ട്. അവർക്ക് അവരുടേതായ ജീവിതമുണ്ട്.
എന്റെ സുഹൃത്തുക്കളായതിന്റെ പേരിൽ അവരെ അപമാനിക്കുന്നത് തികച്ചും മോശമായ കാര്യമാണ്. പബ്ലിക് സ്‌പേസിൽ അവരെ ട്രോളുന്നതും അപമാനിക്കുന്നതും ശരിയല്ല. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞാനെവിടേയും പ്രതികരിച്ചിട്ടില്ല. എന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. അതിലേക്ക് സുഹൃത്തുക്കളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല എന്നും അഭയ കുറിച്ചു.