മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ട്വൽത്ത് മാൻ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു. ഒടിടി റിലീസ് ആയി പുറത്തു വന്ന ചിത്രം തകർപ്പൻ അഭിപ്രായവും വിജയവും ആയിരുന്നു നേടിയെടുത്തത്.
ഇതിനിടെ കഴിഞ്ഞദിവസം ഈ സിനിമയുടെ വിജയാഘോഷം നടന്നിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർ ത്തകരും ഈ ആഘോഷത്തിൽ ഒത്തു ചേർന്നിരുന്നു. ചടങ്ങിൽ പകർത്തിയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ രംഗത്ത് എത്തിയിരുന്നു.
ട്വൽത്ത് മാൻ സിനിമയിൽ ഒപ്പം അഭിനയിച്ച ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും ഉണ്ണിമുകുന്ദൻ ഫോട്ടോ എടുത്തിരുന്ന. ഇതിൽ അനുശ്രീക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചപ്പോൾ ഉണ്ണി കൊടുത്ത ക്യാപ്ഷൻ ആണ് ആരാധകരെ അമ്പരപ്പിച്ചിരുന്നത്. പോസ്റ്റിനു താഴെ രസകരമായ നിരവധി കമൻുകൾ ആണ് ആരാധകർ ഇട്ടിരിക്കുന്നത്. ഏറ്റവും അവസാനം ശിവദയുടെ കൂടെയുള്ള ചിത്രം ഞാൻ പങ്കുവെച്ചു എന്നായിരുന്നു ചിത്രത്തിനു താഴെ ഉണ്ണിമുകുന്ദൻ നൽകിയ ക്യാപ്ഷൻ.
ചിത്രത്തിന് താഴെ വളരെ രസകരമായ കമ്മന്റുകളാണ് വന്നത്. അനുശ്രീക്കൊപ്പം ചിത്രം എടുത്തിട്ട് ശിവദയെ മെൻഷൻ ചെയ്തതിന് ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മിസ്റ്റർ മസിലളിയൻ എന്നാണ് ഒരു ആരാധകൻ കമന്റിട്ടത്. മെൻഷൻ മാറിപ്പോയെന്നു പറഞ്ഞ് നിരവധി ആരാധകർ കമ്മന്റിടുകയും കളിയാക്കുകയും ചെയ്തു.
ഷൈനിയുടെ കൂടെ നിന്നിട്ട് നയനയെ ടാഗ് ചെയ്യുന്നോ എന്നും കമന്റുകളെ വന്നു. പലരും നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചു കൂടെ എന്ന ചോദ്യങ്ങളും കമന്റായി ഇട്ടു. ഇതേ സമയം എന്നെ നൈസ് ആയി ഒഴിവാക്കിയെടി ഉണ്ണിച്ചേട്ടൻ എന്നാണ് ആണ് അനുശ്രീ ശിവദയെ മെൻഷൻ ചെയ്ത് കമന്റിട്ടത്. ദുഷ്ടാ എന്നും അനുശ്രീ ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്.
അതേ സമയം മോഹൻലാൽ ഉൾപ്പെടെ സിനിമയിലെ 10 താരങ്ങൾ ചിത്രത്തിലെ വിജയാഘോഷ ചടങ്ങിനെത്തിയിരുന്നു, ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവർ ആയിരുന്നു.
പതിനൊന്ന് സുഹൃത്തിക്കൾ അവരിൽ ഒരാളുടെ ബാച്ചിലർ പാർട്ടിക്കായി പോവുകയും പാർട്ടി പുരോഗമിക്കവേ ഒരു അപ്രതീക്ഷിത സംഭവും അതിനെ ചുറ്റിപ്പറ്റിയുടള്ള ഇൻസവസ്റ്റിഗേഷനുമാണ് സിനിമയുടെ കഥാതന്തു. ഫോൺ കോളുകളില് കൂടെയും വാട്‌സ്ആപ് മെസേജുകളിലൂടെയും സംഭാഷണങ്ങളിലൂടെയും ഒക്കെ ഓരോ രഹസ്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം.
മലയാളത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഈ വേറിട്ട കുറ്റാന്വേഷണ രീതി ജിത്തു ജോസഫിന്റെ മാത്രം കഴിവാണ്. ഇഴച്ചലുകളില്ലാതെ ക്ലോസ്ഡ് റൂമിലെ കേസന്വേഷണം പുരോഗിമിക്കുന്നുവെന്നത് തന്നെ ജീത്തു ജോസഫിന്റെ ആഖ്യാന പാടവത്തിന്റെ തെളിവ്.
അവസാന രംഗം വരെ രഹസ്യത്തിന്റെ തുമ്പ് പ്രേക്ഷകന് കിട്ടാത്ത തരത്തിലുള്ള തിരക്കഥയാണ് കെ ആർ കൃഷ്ണകുമാർ ചിത്രത്തിനായി ഒരുക്കിയത്. ഒരു കഥയിൽ മറ്റൊരു കഥയിലേക്കും ഒരു രഹസ്യത്തിൽ നിന്ന് മറ്റൊരു രഹസ്യത്തിലേക്കും മാറിമാറിയെത്തി ഒടുവിൽ അന്വേഷണം പൂർത്തിയാകും വരെ ത്രില്ലടിപ്പിക്കുന്ന കാഴ്ചാനുഭവമാണ് ചിത്ത്രത്തിനുള്ളത്.
സതീഷ് കുമാറിന്റെ ഗംഭീര ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രിത്യേകത. ഒരു കഥ പല കഥകളായി വഴിപിരിയുകയും പലപ്പോഴായി കൂട്ടിച്ചേരുകയും ചെയ്യുന്ന ആഖ്യാനത്തിന് പാകത്തിലുള്ളതാണ് വി എസ് വിനായകന്റെ കട്ടുകൾ മലയാളി പ്രേക്ഷകർ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വേറിട്ട ദൃശ്യാഅനുഭവം ചിത്രം സമ്മാനിക്കുന്നതിനു കാരണമായി.