വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി ലെന. നായികയായി തുടങ്ങിയ താരം പിന്നീട് സഹനടി വേഷങ്ങളിലേക്ക് ചുരുങ്ങുകയായിരുന്നു. ചെറുതായാലും ശക്തമായ വേഷങ്ങളിലാണ് ലെന സിനിമയിൽ പ്രത്യക്ഷപ്പെടാറുള്ളത്. മിനിസ്‌ക്രീൻ അവതാരകയായും പരമ്പരകളിലും ലെന അഭിനയിച്ചിട്ടുണ്ട്.
ഏതു തരം സ്വഭാവ വേഷങ്ങളും ഇണങ്ങുന്ന നടി കൂടിയാണ് ലെന. അതേ സമയം സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നുഎന്നും അത് സഫലമായി പക്ഷേ പ്രതീക്ഷ രീതിയിൽ എത്തിപ്പെടാനായില്ലെന്ന് നടി ലെന തുറന്നു പറഞ്ഞിരുന്നു.
ജയരാജിന്റെ ജയരാം ചിത്രം സ്‌നേഹം എന്ന സിനിമയലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് സുരേഷ് ഗോപിക്ക് ഒപ്പം രണ്ടാം ഭാവം എന്ന സിനിമയിൽ വേഷമിട്ടു. 2011 പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്.
കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ്, എന്നും എപ്പോഴും, സ്‌നേഹ വീട്, ഈ അടുത്ത കാലത്ത്, വിക്രമാദിത്യൻ, അതിരൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ലെന വേഷമിട്ടു.മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്‌സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത ടിവി പരമ്പരയിലും അഭിനയിച്ചു.
അതേ സമയം ലെനയുടെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചില പ്രശ്നങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്നാണ് ലെന പറയുന്നതാണ് ഇത്. മിക്കപ്പോഴും യുവാക്കളുടെ എനർജി ലെവൽ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോൾസ് എല്ലാം.
മിസ്ഡ് കോൾസ് ആണെങ്കിൽ പോട്ടേ. ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും. ആ സമയത്തെ ഫോൺ കോൾസ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാൽ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന ഈ അഭിമുഖത്തിൽ പറയുന്നു.