അന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിക്കാൻ വിജയ് വാങ്ങിയത് വെറും 17 ലക്ഷം രൂപാ മാത്രം, പ്രമുഖ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

406

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവു കൂടുതൽ ആരാധകരുള്ള താരമാണ് ദളപതി വിജയ്. ഇതുവരെ അഭിനയിച്ചട്ടുള്ളതിൽ നാലോ അഞ്ചോ ചിത്രങ്ങൾ ഒഴികെ ബാക്കിയെല്ലാം സൂപ്പർ ഹിറ്റുകളോ ബംബർ ഹിറ്റുകളോ ആക്കി മാറ്റിയിട്ടുണ്ട് വിജയ്. തന്റെ കരിയറിൽ ഇതവരെ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ പരാജയപ്പെട്ടിട്ടുള്ളു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്ലസ്‌പോയിന്റ്.

തുടരെ തുടരെ വമ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന വിജയിക്ക് തമിഴ് ഇൻഡസ്ട്രി ഒരു പേരും ചാർത്തികൊടുത്തിരുന്നു. വസൂൽ കിങ് (കളക്ഷൻ രാജാവ്) എന്നായിരുന്നു ആ പേര്. അതേ സമയം ഇന്ന് തമിഴകത്തെ ഏറ്റവും വലിയ താരം ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു അത് ദളപതി വിജയ് എന്നു തന്നെയാണെന്ന് നിസംശയം പറയാം.

Advertisements

സ്റ്റൈൽ മന്നൻ സൂപ്പർസ്റ്റാർ രജനികാന്തിനെക്കാൾ വലിയ താരമൂല്യമാണ് ഇന്ന് വിജയിയ്ക്ക് തമിഴകത്ത് ഉള്ളത്. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് വിജയ്. ഇപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന വിജയ് ചിത്രങ്ങളുടെ ബഡ്ജറ്റ് പോലും നൂറു കോടിക്ക് മുകളിൽ ആണ് എത്തുന്നത്.

Also Read
കണ്ണുതള്ളുന്ന ഗ്ലാമറസ് ലുക്കിൽ പുത്തൻ ഡാൻസ് വീഡിയോയുമായി നടി മാളവിക മേനോൻ, തലയിൽ കൈവെച്ച് ആരാധകർ, വീഡിയോ വൈറൽ

എന്നാൽ വെറും പതിനേഴു ലക്ഷം രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന ഒരു സമയവും വിജയിയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആ പ്രതിഫലത്തിൽ വിജയ് അഭിനയിച്ചു സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളുമുണ്ട്. മലയാളത്തിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഫാസിൽ ഒരുക്കി ഇൻഡസ്ട്രി ഹിറ്റായി മാറിയ അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കാണ് ആ ചിത്രം.

കാതലുക്ക് മര്യാദൈ എന്ന ആ ചിത്രം തമിഴിൽ ഒരുക്കിയതും ഫാസിൽ തന്നെയാണ്. അനിയത്തി പ്രാവ് മലയാളത്തിൽ നിർമ്മിച്ചത് സ്വർഗ്ഗചിത്ര അപ്പച്ചനായിരുന്നു. അതു കൊണ്ടുതന്നെ കാതലുക്ക് മര്യാദൈയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഫാസിലിനെ കാണാൻ എത്തിയ അപ്പച്ചൻ വിജയിയുമയി താൻ സംസാരിക്കുകയുണ്ടായി.

Also Read
ദിലീപിന് എതിരെ ധൈര്യമായി മുന്നോട്ടുപോകുന്നതിന് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാൾ എനിക്ക് പിന്തുണ അറിയിച്ചു: സംവിധായകൻ ബാചന്ദ്രകുമാർ

അന്ന് ആ ചിത്രത്തിലെ പ്രതിഫലം എത്രയെന്നു ചോദിച്ചപ്പോൾ സ്വർഗ്ഗചിത്ര അപ്പച്ചനോട് വിജയ് പറഞ്ഞത് 17 ലക്ഷം എന്നായിരുന്നു. അപ്പോൾ സ്വർഗ്ഗചിത്ര അപ്പച്ചൻ വിജയിയോട് പറഞ്ഞത് ഈ ചിത്രം റിലീസ് ചെയ്യുന്നതോടെ നിന്റെ പ്രതിഫലം ഒരു കോടിയായി മാറുമെന്നാണ്. അപ്പോൾ ഞെട്ടിപ്പോയ വിജയ് പ്രതികരിച്ചത്, അതൊന്നും വേണ്ട സർ ഒരു 50 ലക്ഷം പോതും, അതുക്കായി നീങ്ക പ്രാർത്ഥിക്കണം എന്നാണെന്ന് അപ്പച്ചൻ അപ്പച്ചൻ വെളിപ്പെടുത്തുന്നു.

അന്ന് വിജയിയുമായി ഉണ്ടായ പരിചയത്തിന്റെ പുറത്താണ് ഫ്രണ്ട്‌സ് എന്ന സിദ്ദിഖ് ചിത്രത്തിന്റെ തമിഴ് റീമേക്ക് വിജയിയെ നാകനാക്കി സ്വർഗ്ഗചിത്ര അപ്പച്ചൻ തമിഴിൽ നിർമ്മിച്ചത്. സൂര്യയും ദേവയാനിയും ആയിരുന്നു ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. അതേ സമയം ഫ്രണ്ട്‌സ് സിനിമയുടെ സമയത്ത് വിജയിയുടെ പ്രതിഫലം 2 കോടിയായി ഉയർന്നിരുന്നു.

Advertisement