ശാലീന ഭാവവും വിടർന്ന കണ്ണുകളുമായി എത്തി മലയാളികളുടെ മനം കവർന്ന താര സുന്ദരി ആയിരുന്നു നടി പാർവ്വതി എന്ന അശ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന 1986ൽ പുറത്തിറങ്ങിയ സിനിമയിലൂട മലയാള സിനിമയിലെത്തിയ പാർവ്വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങൾ ചെയ്തിരുന്നു.
മികച്ച ഒരു നർത്തകി കൂടിയായ പാർവ്വതി നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഇപ്പോൾ. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃക താരകുടുംബവുമാണ് ജയറാം പാർവ്വതി ദമ്പതികളുടേത്.
1992 ൽ ആയിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ജയറാമിനെ കൂടാതെ മലയാളത്തിന്റെ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി പാർവതി എത്തിയിട്ടുണ്ട്. തുടർന്ന് വിവാഹത്തിന് ശേഷം പാർവതി അഭിനയരംഗത്തു ഇടവേള എടുക്കുകയായിരുന്നു. അതേ സമയം പാർവതി എന്ന നടി തിരിച്ചുവന്നാൽ അപ്പോൾ അഭിനയിക്കാൻ ഏറ്റവും ആഗ്രഹമുള്ള നടൻ ആരാണെന്ന് ജയറാം മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
എന്റെ പേരോ, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളുടെ പേരോ അല്ല പാർവതി ചൂസ് ചെയ്യുന്നത്. ഇനിയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണം എന്നായിരിക്കും പാർവതി പറയുക എന്നാണ് ജയറാം വ്യക്തമാക്കിയത്.
താൻ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാർവതി ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനും ജയറാം മറുപടി നൽകുന്നു. ഉർവശിയുടെ പേരാകും പാർവതി പറയുകയെന്നാണ് ജയറാം തുറന്നു പറയുന്നത്. തന്റെ നായികമാരിൽ ഉർവശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പറയുന്നു.
നേരത്തെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയറാമിന്റെ ഈ തുറന്നു പറച്ചിൽ. അതേ സമയം ജയറാമിന്റെ പാർവ്വതിയുടേയും മകൻ കാളിദാസ് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന യുവതാരം ആണ്. മകൾ മാളവിക സിനമയിൽ അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിലും ആണ്.