എല്ലാവരെയും മോനെ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്: ലാലേട്ടൻ വെളിപ്പെടുത്തിയ കാരണം കേട്ടോ

478

നാൽപ്പതിൽ അധികം വർഷത്തോളമായി സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുകാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. മലയാളത്തിൽ ഏറ്റവുംകൂടുതൽ ആരാധകരുള്ള സൂപ്പർതാരമായ മോഹൻലാൽ മറ്റുള്ളവരോട് പെരുമാറുമ്പോളുള്ള എളിമയും വിനയവുമൊക്കെ ഏറെ പ്രശസ്തവുമാണ്.

അതേ സമയം മുമ്പ് ഒരിക്കൽ തന്റെ സിനിമാ ഷൂട്ടിങ് സ്ഥലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കവേ സഹപ്രവർത്തകർ പറഞ്ഞ ഒരു കാര്യത്തിന് മോഹൻലാൽ നൽകി വിശദീകരണം ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. മോഹൻലാൽ ഷൂട്ടിംഗ് സെറ്റിൽ ആരെയും പേര് വിളിക്കാതെ മോനെ എന്നാണ് വിളിക്കുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്.

Advertisements

ആ വിളിക്ക് പിന്നിലെ കാരണം ആണ് മോഹൻലാൽ വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. പലപ്പോഴും പലരുടെ പേര് മറന്നു പോകും. അതിൽ നിന്ന് രക്ഷപ്പെടാനാണ് മോനേ എന്നു വിളിച്ചു തുടങ്ങിയത്.അതു പിന്നെ ശീലമായി ഇപ്പോഴും വിളിക്കാറുണ്ട്.

Also Read
കാഴ്ച കിട്ടിയെന്ന വാര്‍ത്ത കണ്ട് കുറേ പേര്‍ എന്നെ പരീക്ഷിക്കാന്‍ വന്നു, അവരോട് ശരിക്കും ദേഷ്യം തോന്നിയിട്ടുണ്ട്, വൈക്കം വിജയലക്ഷ്മി പറയുന്നു

പിന്നെ, ഈ മോനേ യുടെ മുൻപിൽ സ്‌നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേർക്കാമല്ലോ. ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാൽ മതിയെന്നും ലാലേട്ടൻ വ്യക്തമാക്കുന്നു. അതേ സമയം സിനിമാ തിരക്കുകൾക്കിടെ അൽപം ഇടവേള എടുത്ത് അവധി ആഘോഷിക്കാൻ ജപ്പാനിൽ പോയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ.

കുടുംബ സമേതമാണ് അദ്ദേഹത്തിന്റെ ജപ്പാൻ യാത്ര. കഴിഞ്ഞ ദിവസം തന്റെ വിവാഹ വാർഷികം ഭാര്യ സുചിത്രയ്ക്ക് ഒപ്പമ ജപ്പാനിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു. ഓളവും തീരവും, റാം, മലക്കോട്ടെ വാലിഭൻ തുടങ്ങിയ ചിത്രങ്ങൾ ആണ് മോഹൻലാലിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങൾ.

Also Read
സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ഏത് നടന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം: ജയറാമിനെ ഞെട്ടിച്ച് പാർവതിയുടെ മറുപടി ഇങ്ങനെ

Advertisement