സിനിമകളിലൂടെയും സീരിയലുകളിലൂടേയും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് വരദ. ഒരു പിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.
സീരിയൽ താരമായ ജിഷിൻ മോഹൻ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതർ ആയതും. എന്നാൽ അടുത്തിടെ ഇവർ പിരിഞ്ഞെന്ന വാർത്തകളും പുറത്തു വന്നിരുന്നു.
സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയൽ രംഗത്ത് ആണ് തിളങ്ങി നിൽക്കുന്നത്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് വരദ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
തന്നെ ഒരു ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട അനുഭവം വരദ തുറന്നു പറയുന്നതിന്റെ പ്രൊമോ വീഡിയോണ് ഇത്തരിത്തിൽ വൈറലാകുന്നത്. എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത സംഭവങ്ങളിൽ ഒന്നാണ് എന്നാണ് സംഭവത്തെ കുറിച്ച് വരദ പറയുന്നത്.
നായിക ആയിട്ടുള്ള ആദ്യത്തെ സിനിമയാണ്. ഇൻഡസ്ട്രിയിൽ എക്സ്പീരിയൻസ് ഒന്നുമില്ല. അവർ ഗേറ്റ് പൂട്ടി അവർ പിന്നെ ഒന്നും പറയുന്നില്ല. അവസാനം ബഹളം വച്ചു ഗെയ്റ്റൊക്കെ ചവിട്ടി തുറന്നു. ഞാനും മമ്മിയും മാത്രമാണ് പെണ്ണുങ്ങളായി ഉള്ളതെന്നും താരം പറയുന്നു.
അതേ സമയം സിനിമയിൽ നിന്നുമുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. എന്ത് ചെയ്താലും ചീത്ത പറയും. അത് മനപ്പൂർവ്വം ആണെന്നും നമ്മളെ അവരുടെ വഴിയ്ക്ക് വരുത്താനുള്ള ഹരാസ്‌മെന്റ് ആണെന്നും നമുക്ക് മനസിലാകും എന്നാണ് വരദ പ്രൊമോ വീഡിയോയിൽ പറയുന്നത്.