നടിയോടൊപ്പം വിജയ് ബാബു കഴിഞ്ഞത് ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും; പീ ഡ നം നടന്നത് അഞ്ചിടങ്ങളിൽ വെച്ച്, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

389

യുവനടിയെ ബ ലാ ത്സം ഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന എതിരെ കൂടുതൽ തെളിവുകൾ പുറത്ത് . പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്‌ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി
എടുത്തിട്ടുണ്ട്.

Advertisements

Also Read
അപ്പുവിന്റെ വിവാഹത്തിന് പിന്നാലെ സാന്ത്വനം കുടുംബത്തിൽ മറ്റൊരു വിശേഷം കൂടി, പ്രിയപ്പെട്ട അഞ്ജലി ഗോപികയ്ക്ക് ആശംസകളുമായി സീരിയൽ ലോകവും ആരാധകരും

അഞ്ചിടങ്ങളിൽ പീ ഡ നം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകൾ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവർത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതിൽ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു.

സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബ ലാ ത്സം ഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

നടനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു ഇന്നലെ പ്രതികരിച്ചിരുന്നു. അതേ സമയം വിജയ് ബാബുവിന് എതിരെ ലുക്കൊട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുൻകൂർ ജാമ്യം തേടുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ്.

Also Read
മോനിഷയുമായി അത്രയും അടുത്തിരുന്നു, ആ പോക്ക് സഹിക്കാൻ പറ്റിയില്ല, അത്ര ഭയങ്കര മുറിവാണ്: തുറന്നു പറഞ്ഞ് സുധീഷ്

എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്.
ഇയാളുടെ ഫ്‌ലാറ്റിൽ പരിശോധന നടക്കുകയാണ്. ഇയാൾ ദുബായിലാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഉടൻ തന്നെ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു

Advertisement