മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം സൂപ്പർഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് സാന്ത്വനം. ഈ സീരിയലിലെ അഞ്ജലി എന്ന ഡോ. ഗോപിക അനിൽ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ്. സിനിമയിലൂടെ ബാല താരമായാണ് ഗോപിക അഭിനയരംഗത്തേക്ക് എത്തുന്നത്.
ബിജു മേനോനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ശിവം എന്ന ചിത്രത്തിലൂടെ ആണ് ഗോപിക സിനിമയിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് വിഎം വിനും താരരാജാവ് മോഹൻലാലിനെ നായകൻ ആക്കി എടുത്ത ബാലേട്ടൻ എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയിൽ ബാലേട്ടന്റെ മകളായിട്ടായിരുന്നു ഗോപിക അനിൽ എത്തിയത്.
സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന പരമ്പരയിലൂടെ ആണ് താരം സീരിയൽ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷമായിരുന്നു സാന്ത്വനം എന്ന സീരിയലിലേക്ക് ഗോപിക അനിൽ എത്തുന്നത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം.
ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതം ആണ് സീരിയൽ പറയുന്നത്. പ്രശസ്ത നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്.
Also Read
അന്നൊന്നും ഞാൻ അങ്ങനെ ആയിരുന്നില്ല, ഇപ്പോഴാണ് കൂടുതൽ നാടൻ ആയത്: വെളിപ്പെടുത്തലുമായി ലെന
സിരീയലിൽ കേന്ദ്ര കഥാപാത്രമായി ചിപ്പിയും എത്തുന്നുണ്ട്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ ടിപി തുടങ്ങിയവരാണ് സീരിയലിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിരവധി ഫാൻസാണ് ഗോപികയ്ക്ക് ഇന്നുള്ളത്. നിരവധി ഫാൻ പേജുകളും ഗ്രൂപ്പുകളും താരത്തിന്റെ പേരിൽ ഉണ്ട്. സാന്ത്വനത്തിലെ അഞ്ജലിയേയും ശിവനേയും ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ശിവാഞ്ജലിയെന്നാണ് ഇരുവരേയും സ്‌നേഹത്തോടെ വിളിക്കുന്നത്.
ഇവർക്കായും പ്രത്യേക ഫാൻ പേജുകളും ഗ്രൂപ്പുകളും വേറെയുമുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു ഗോപിക അനിലിന്റെ പിറന്നാൾ. നിരവധി പേരായിരുന്നു താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. അഞ്ജു ചേച്ചിക്ക് സാന്ത്വനം പ്രേക്ഷകരുടെ വക ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ, അഞ്ജു കുറുമ്പിക്ക് പിറന്നാൾ ആശംസകൾ, അഞ്ജലിയെ പൂർണ്ണതയിലേക്ക് കൊണ്ടുവന്ന ഗോപികക്ക് പിറന്നാൾ ആശംസകൾ അങ്ങനെ നിരവധി ആശംസകളായിരുന്നു താരത്തിന് ലഭിച്ചത്.
അതേ സമയം തന്നെ പിന്തുണക്കുന്ന ആരാധകർക്ക് താരം നന്ദി അറിയിച്ചിരുന്നു. ഇത്രയും ജനപിന്തുണ ലഭിക്കുമെന്ന് വിചാരിച്ചില്ലെന്നും താരം പറഞ്ഞിരുന്നു. എഡിറ്റ് വീഡിയോകൾ കാണാറുണ്ടെന്നും അതു പോലെ തന്നെ സ്റ്റോറി മെൻഷൻസും നോക്കാറുെ ണ്ടന്നും താരം വ്യക്തമാക്കിയിരുന്നു. സാന്ത്വനത്തിലെ ശിവാഞ്ജലിയുടെ ഇണക്കങ്ങളും പിണക്കങ്ങളും കാണാൻ പ്രേക്ഷകർക്ക് ഏറെയിഷ്ടവുമാണ്.
മാത്രമല്ല കീരിയും പാമ്പും പോലെയിരുന്ന ഇരുവരും ഇപ്പോൾ ഒന്നിച്ചായ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. ഇരുവരുടേയും ഒന്നിച്ചുള്ള എഡിറ്റഡ് വീഡിയോസ് ലൈക്ക് ചെയ്യാറുണ്ടെന്നും ഗോപിക പറഞ്ഞിരുന്നു. അവർ എത്രത്തോളം കഷ്ടപ്പെട്ട് ചെയ്യുന്നതാണെന്നും താരം പറഞ്ഞിരുന്നു.
സാന്ത്വനം സീരിയലിന്റെ വിജയത്തിന് പിന്നിൽ ആ ഫുൾ ടീം ആണ്. കാരണം സംവിധായകനും നിർമ്മാ താവ് മുതൽ ആ സെറ്റിലുള്ള എല്ലാവരും തമ്മിൽ നല്ല ബോണ്ടാണ് ഉള്ളതെന്നും ഒരിക്കൽ ഗോപിക വ്യക്തമാക്കിയിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം സാന്ത്വനത്തിലെ അപർണയെന്ന രക്ഷ രാജിന്റെ വിവാഹമായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ സാന്ത്വനം കുടുംബ സമേതമായിരുന്നു എത്തിയത്. അഭിനേതാക്കളായ ചിപ്പി രഞ്ജിത്ത്, രാജീവ്, ഗോപിക അനിൽ, സജിൻ തുടങ്ങി എല്ലാവരും തന്നെ എത്തിയിരുന്നു. നിരവധി പേരായിരുന്നു ഇവരുടെ കൂടെ ചിത്രങ്ങൾ എടുക്കുകയുമെല്ലാം ചെയ്തത്.