മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയിൽ വീഡിയോ ജോക്കി യായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് ചില സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്.
വളെര വേഗത്തിലാണ് പിന്നീട് താരത്തിന്റെ പ്രശസ്തി വർദ്ധിച്ചത്. ജീവയുടെ ട്രോളുകളും തമാശകളുമൊക്കെയാണ് താരത്തിന്റെ ഹൈലൈറ്റ്. ജീവ ഇല്ലാതെ സരിഗമപ ചിന്തിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ഒരു ഘട്ടം കഴിഞ്ഞപ്പോൾ. സരിഗമപ അവസാനിച്ചപ്പോൾ പ്രേക്ഷകർക്ക് മിസ് ചെയ്യുന്നത് പാട്ടുകൾ മാത്രമല്ല ജീവയുടെയും ഷാൻ റഹ്‌മാന്റെയും കൂട്ട്‌കെട്ടും താമാശകളുമാണ്.
എന്നാൽ ഇപ്പോൾ വിവാഹത്തിന് മുമ്പുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് അപർണ്ണയും ജീവയും. യൂട്യൂബ് ചാനലിൽ പങ്കുവെച്ച ട്രൂ ലവ് എന്ന വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. സാമ്പത്തികമായി ഞാനേറ്റവും മോശമായി നിൽക്കുന്ന സമയത്താണ് ഷിട്ടു എന്റെ ജീവിതത്തിലേക്ക് വന്നത് എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഷിട്ടു ആകെ തകർന്നിരിക്കുന്ന സമയമായിരുന്നു അത്. പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നിച്ചവരാണ് ഞങ്ങൾ. പ്രണയിക്കുന്നതും വിവാഹശേഷമുള്ള ജീവിതവും നല്ല വ്യത്യാസമുണ്ടെന്ന് ജീവ പറയുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോളാണ് ഞാൻ ആദ്യമായി പ്രണയിച്ചത്. മോഡൽ പരീക്ഷയുടെ സമയത്തായിരുന്നു തിരിച്ച് ഇങ്ങോട്ട് ഇഷ്ടം പറയുന്നത്. പിന്നീട് സ്റ്റഡി ലീവായിരുന്നു. വല്ലപ്പോഴാണ് ഫോൺ ചെയ്യാൻ പറ്റുന്നത്. കോയിൻ ഇട്ട് വിളിക്കും. ആകെപ്പാടെ മൂന്ന് മിനിറ്റാണ് സംസാരിക്കുന്നത്.
അക്കാലത്തെ വലിയ സന്തോഷമായിരുന്നു അത്. പല കാരണങ്ങളാലും അത് പോയി. കോളേജിൽ പഠിക്കുന്ന സമയത്ത് വേറൊരു പ്രണയമുണ്ടായിരുന്നു. പിന്നീടുണ്ടായ പ്രണയം കുറേക്കൂടി മെച്വേർഡായിരുന്നു. എന്റെ മമ്മയ്ക്കൊക്കെ അതേക്കുറിച്ച് അറിയാമായിരുന്നു. ഞങ്ങൾ രണ്ട് മതത്തിലുള്ളവരായിരുന്നു.
പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു. കല്യാണമൊക്കെ എന്നെ വിളിച്ചിരുന്നു. അന്നത്തെ കാര്യങ്ങളെല്ലാം ഞാൻ അപർണയോട് പറഞ്ഞിട്ടുണ്ട്. വലിയൊരു പണികിട്ടിയ ആളാണ് എന്റെ അടുത്തേക്ക് ഇരിക്കുന്നതെന്ന് പിന്നീടാണ് മനസിലാക്കിയത്.
ബ്രേക്കപ്പായിരിക്കുന്ന സമയത്താണ് ഒരാളെ അപ്രോച്ച് ചെയ്യാൻ നല്ലത്. എന്റെ കാര്യത്തിൽ ശരിയാണ്. വേറെ മതത്തിലുള്ള ആളായിരുന്നു, അയാളെയേ കല്യാണം കഴിക്കൂയെന്ന നിലപാടിലായിരുന്നു ഞാൻ. വീട്ടുകാർ സമ്മതിക്കുന്നില്ല, എന്റെ ജോലി അംഗീകരിക്കാൻ പറ്റുന്നില്ല.
ഞാൻ ചാനലിൽ ജോലി ചെയ്യാൻ തീരുമാനിച്ചത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. അന്ന് ജീവ എന്റെ കോ ആങ്കർ മാത്രമായിരുന്നു. എനിക്ക് ജീവയുമായി വേറെ എന്തോ ബന്ധമുണ്ടെന്നായിരുന്നു അയാൾ പറയുന്നത്. ബ്രേക്കപ്പിലായത് കൊണ്ട് ഇനി ബന്ധമൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു ഞാൻ.
അതിനിടയിലാണ് അപർണയോട് ഇഷ്ടം തോന്നിയത്. 7 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്നേവരെ ഞങ്ങൾ പഴയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരു വഴക്കിലും അതെടുത്തിടാറില്ലെന്നും ജീവയും അപർണയും പറയുന്നു.