നായിക നായകൻ എന്ന മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്.അഭിനേത്രി എന്നതിൽ ഉപരി നർത്തകി, അവതാരക, വ്‌ലോഗർ എന്നീ നിലയിലും കയ്യടി നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക.
ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മാളവിക പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ മാളവികയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. ഇന്നും നിറ കണ്ണുകളോടെയാണ് പിതാവിനെ കുറിച്ച് ഓർമിക്കുന്നത്.
ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ് മാളവിക. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയിൽ എത്തിയപ്പോഴാണ് പിതാവിനെ കുറിച്ചും അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തെപപ്പറ്റിയും ഒക്കെ താരം പറഞ്ഞത്.
മാളവികയ്ക്കൊപ്പം ഒരു നൃത്ത പരിപാടിയ്ക്കായി ഖത്തറിലേയ്ക്ക് പോകുമ്പോഴായിരുന്നു പിതാവിന്റെ വിയോഗം. എനിക്കൊപ്പം ഒരാൾക്ക് മാത്രമേ ഖത്തറിലേയ്ക്ക് പോകാൻ കഴിയുള്ളൂ. അങ്ങനെ ദുബായ് കാണാനുള്ള ആഗ്രഹത്തിന്റെ പുറത്ത് അച്ഛൻ എന്നെയും കൊണ്ടുപോവുകയായിരുന്നു. ഷോയെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങി വരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി എല്ലാം സംഭവിച്ചത്.
ഫ്ളൈറ്റിൽ വച്ച് അച്ഛന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ഇറക്കി. ഉടൻ തന്നെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോാഴും അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. എനിക്ക് അന്ന് പതിനൊന്ന് വയസേ ഉണ്ടായിരുന്നുള്ളൂ. ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്.
ഒരു ദുശീലവുമില്ലാത്ത വളരെ ആക്ടീവായിട്ടുള്ള ഒരാളായിരുന്നു അച്ഛൻ. അദ്ദേഹം നല്ല ഭക്ഷണ പ്രിയൻ ആയിരുന്നു. എന്റെ ആ ഒരു പ്രായത്തിൽ അതൊക്കെ സംഭവിച്ചത് നന്നായി എന്നാണ് ഞാൻ ഇപ്പോൾ വിചാരിക്കുന്നത്. ഇപ്പോഴൊക്കെ ആണെങ്കിൽ ഒരു തരത്തിലും അത് എനിക്ക് താങ്ങാൻ കഴിയില്ല. അന്നും താങ്ങാൻ പറ്റിയിരുന്നില്ല.
എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു അച്ഛൻ. എന്തിനും കൂടെയുണ്ടായിരുന്ന ആളായിരുന്നു. അച്ഛൻ ഇനി ഇല്ല എന്നത് എല്ലാവർക്കും വലിയ ഷോക്ക് ആയിരുന്നു എന്നും മാളവിക പറയുന്നു. എനിക്ക് ഒരു പത്ത് അറുപത് വയസായാൽ പോലും നികത്താനാകാത്ത നഷ്ടമാണ് അച്ഛന്റേത്. ഒരു നിമിഷം അല്ല, എല്ലാ നിമിഷവും ഞാൻ അച്ഛനെ മിസ് ചെയ്യുന്നുണ്ട്.
ആ സമയത്ത് അമ്മ ആദ്യം ഭയങ്കര ബ്ലാങ്ക് ആയിരുന്നു. അച്ഛൻ മരിച്ചതിന് ശേഷം ഏതാണ്ട് ഒരു മാസം വരെ ഞാൻ കരയുക പോലുമില്ലായിരുന്നു. ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കും. പിന്നീട് എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് സ്വയം തോന്നി തുടങ്ങി. എനിക്ക് അറിയുന്ന അല്ലെങ്കിൽ അച്ഛന്റെ കൂടെയുണ്ടായിരുന്ന ആളുകളെ കാണുന്നതൊക്കെ ഇഷ്ടമല്ലാതായി തുടങ്ങിയിരുന്നു.
ആദ്യമൊന്നും കരച്ചിൽ ഒന്നുമില്ലായിരുന്നു. അപ്പോൾ എല്ലാവരും ചോദിച്ചു നിനക്ക് വിഷമം ഒന്നുമില്ലേ എന്നൊക്കെ. എനിക്ക് ആകെയുണ്ടായിരുന്ന പ്രശ്നം വീട്ടിൽ പോകാൻ പറ്റില്ല എന്നതായിരുന്നു. അച്ഛനിപ്പോഴും കൂടെ ഉണ്ടെന്നുള്ള രീതിയിലാണ് ഞാൻ ഇന്നും ജീവിക്കുന്നത്. അച്ഛൻ പോയത് നമ്മുടെ ജീവിതത്തിൽ പെട്ടെന്ന് നടന്ന ഒരു സംഭവം ആയതുകൊണ്ട് ഇനി അടുത്തത് എന്താണെന്നുള്ള ചിന്തയായിരുന്നു.
കുറച്ചു കാലം അച്ഛന്റെ മെഡിക്കൽ ഷോപ്പ് മുന്നോട്ട് കൊണ്ടുപോയി. പിന്നീട് ഞങ്ങൾ അത് നിർത്തി ആ കെട്ടിടം വാടകയ്ക്ക് കൊടുക്കുകയായിരുന്നു. സാമ്പത്തിക പരമായിട്ടുള്ള ഒരു ബുദ്ധിമുട്ടുകളും അമ്മ എന്നേ ഇതുവരെ അറിയിച്ചിട്ടില്ല. അച്ഛന്റെ മ ര ണ ശേഷം പലയിടത്തു നിന്നായി ഏകദേശം 15 ലക്ഷത്തോളം രൂപ ഞങ്ങൾക്ക് കിട്ടാനുണ്ടായിരുന്നു. അതൊന്നും ഇതുവരെ തിരികെ കിട്ടിയിട്ടുമില്ലെന്നും മാളവിക പറയുന്നു.