ആ സിനിമ പോലും എനിക്ക് നായകനെന്ന നിലയിൽ ഭാഗ്യം നൽകിയില്ല, കിട്ടിയ സിനമകളെല്ലാം തുടരെ പരാജയപ്പെടുകയായരുന്നു: തുറന്നു പറഞ്ഞ് മനോജ് കെ ജയൻ

134

എംടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന ചിത്രത്തിലെ കൂട്ടൻ തമ്പുരാനെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മനോജ് കെ ജയൻ. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ നായകനായും പ്രതിനായകനായും വില്ലനായും ഒക്കെ മനോജ് കെ ജയൻ വേഷമിട്ടു.

തമിഴ് സിനിമകളിലും മനോഝ് ശക്തമായ വേഷങ്ങൾ ചെയ്തിരുന്നു. എന്നാൽ മനോജ് കെ ജയൻ എന്ന നടന് നായകനെന്ന നിലയിൽ മലയാള സിനിമയിൽ അധികകാലം നിലനിൽക്കാൻ കഴിഞ്ഞില്ല. തൊണ്ണൂറുകളിൽ ഇറങ്ങിയ മനോജ് കെ ജയൻ നായകനായ ചിത്രങ്ങൾ തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു.

Advertisements

വാണിജ്യ പരമായും കലാപരമായും മികച്ച സിനിമകൾ ചെയ്തിട്ടുള്ള ഭരതന്റെ സിനിമയിൽ പോലും മനോജ് കെ ജയൻ നായകനായപ്പോൾ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. മനോജ് കെ ജയൻ, ദിവ്യ ഉണ്ണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാടിന്റെ പശ്ചാത്തലത്തിൽ ഭരതൻ ചെയ്ത ‘ചുരം’ ബോക്‌സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.

Also Read
<a href=”https://www.worldmalayalilive.com/entertainment/16012022-izhuki-chernnahtine-kurich-anupama-p/” rel=”noopener” target=”_blank”>അതിന്റെയൊക്കെ ആവശ്യകത നിങ്ങൾക്ക് പിന്നിട് മനസ്സിലാരും: ലിപ് ലോക്കിനെ കുറിച്ചും, ഇഴുകി ചേർന്നതിനെ കുറിച്ചും ചോദിച്ചപ്പോൾ അനുപമ പരമേശ്വരൻ പറഞ്ഞത് കേട്ടോ>

അതേ സമയ നായകനായുള്ള സിനിമകൾ തുടരെ പരാജയപ്പെട്ടപ്പോൾ തനിക്ക് രക്ഷയായി വന്ന സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മനോജ് കെ ജയൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ.

മനോജ് കെ ജയന്റെ വാക്കുകൾ ഇങ്ങനെ:

ഭരതേട്ടൻ സംവിധാനം ചെയ്ത ചുരം പോലും എനിക്ക് നായകനെന്ന നിലയിൽ ഭാഗ്യം നൽകിയില്ല. കുറേ സിനിമകൾ അടുപ്പിച്ച് പരാജയപ്പെട്ടപ്പോൾ സിനിമ എന്നിൽ നിന്ന് അകന്നു. അങ്ങനെയാണ് വികെപി വിളിക്കുന്നത്. സാമ്പത്തിക വിജയം ആഗ്രഹിക്കാതെ ചെയ്യുന്ന സിനിമയാണ് അതിൽ അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു താല്പര്യം തോന്നി.

Also Read
പരദേശിയിലെ മോഹൻലാലിനെ ഒന്നു കണ്ടോളൂ എന്നു സംവിധായകൻ പറഞ്ഞു, ഞാൻ കണ്ടില്ല, കണ്ടിരുന്നെങ്കിൽ: കാരണം വെളിപ്പെടുത്തി സലീം കുമാർ

അങ്ങനെയാണ് പുനരധിവാസം ചെയ്യുന്നത്. അതിനൊപ്പം എനിക്ക് മറ്റൊരു കൊമേഴ്‌സ്യൽ സിനിമ കൂടി വന്നു വല്യേട്ടൻ. എന്നിലെ നടന്റെ തിരിച്ചുവരവ് ആഗ്രഹിച്ച രഞ്ജിത്ത് ഷാജി കൈലാസ് ടീം എനിക്ക് മനപൂർവം നൽകിയ വേഷമാണതെന്നും മനോജ് കെ ജയൻ പറയുന്നു

Advertisement