രാവിലെ ഹിന്ദു വധുവാകും വൈകിട്ട് ക്രിസ്ത്യൻ വധുവാകും, വൈകിട്ട് ഞാൻ ഫുൾ പാർട്ടി മൂഡിലായിരിക്കും: വിവാഹം എങ്ങനെയെന്ന് വിശദീകരിച്ച് എലീന പടിക്കൽ

827

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മോഡലും ഒക്കെയാണ് എലീന പടിക്കൽ. ബിഗ്‌ബോസ് രണ്ടാം പതിപ്പിൽ മൽസരാർത്ഥിയായി എത്തിയതോടെയാണ് താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. അടുത്തിടെയാണ് എലീന പടിക്കലിന്റെയും കാമുകൻ രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്.

ഇരുവരുടേയും ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തുന്നത്. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടുകയായരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.

Advertisements

സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.

തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ബിഗ് ബോസ് മുൻ താരങ്ങളായ മഞ്ജു പത്രോസ്, അലക്സാൻഡ്ര ജോൺസൺ, രേഷ്മ രാജൻ, പരീക്കുട്ടി പെരുമ്പാവൂർ, സുരേഷ് കൃഷ്ണൻ, പ്രദീപ് ചന്ദ്രൻ, ദിയ സന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേ സമയം വിവാഹത്തിനുള്ള തയ്യാറെടുപ്പുകളൊക്കെ തുടങ്ങാൻ പോവുകയാണെന്ന് വെളിപ്പെടുകയാണ് എലീന ഇപ്പോൾ. എലീന് പടിക്കലിന്റെ വാക്കുകൾ ഇങ്ങനെ:

പൊതുവെ കുറച്ച് സൈലന്റായ വ്യക്തിയാണ് രോഹിത്. പാർട്ടിയൊക്കെ നടക്കുന്ന സമയത്ത് ആദ്യത്തെ കുറച്ച് സമയം മാത്രമേ ഞാൻ അടങ്ങി ഇരിക്കാറുള്ളൂ. പിന്നീട് ഞാനും ബഹളക്കാരിയായി മാറും. ഓഗസ്റ്റിൽ വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഹിന്ദു ക്രിസ്ത്യൻ രീതികളിലായാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യൻ വധുവായുമുള്ള ചടങ്ങുകൾ നടത്തും. രാവിലെ അച്ചടക്കമുള്ള നല്ല കുട്ടിയായി ഞാൻ നിൽക്കും. വൈകിട്ട് ഫുൾ പാർട്ടി മൂഡിലായിരിക്കുമെന്ന് രോഹിത്തിനോട് പറഞ്ഞിട്ടുണ്ടെന്നും എലീന പറയുന്നു.

Advertisement