പുരുഷൻ സ്ത്രീയെ കാണുന്നത് ജനസംഖ്യ കൂട്ടാനുള്ള ഫാക്ടറിയായി, സ്ത്രീയെ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കിൽ അവൻ അവളെ ഗർഭിണിയാക്കില്ല: അമല പോൾ വെളിപ്പെടുത്തുന്നു

73

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി അമല പോൾ. ഇപ്പോഴിതാ ആത്മീയാചാര്യൻ ഓഷോയുടെ ‘ദ ബുക്ക് ഓഫ് വുമൺ’ന്റെ ചിത്രം പങ്കുവച്ച് സ്ത്രീകളുടെ ജീവിതത്തിൽ പുരുഷൻമാരുടെ പങ്കിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അമല പോൾ.

ബുക്കിലെ ശക്തമായ കാഴ്ചപ്പാടുകളാണ് അമല കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.

Advertisements

സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്. ലോക്ക് ഡൈൺ കാലം വീട്ടിൽ അമ്മയോടൊപ്പം ചിലവഴിക്കുകയാണ് അമല പോൾ. പുരുഷ സമൂഹത്തിന് സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അർഹിക്കുന്ന പരിഗണ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടോയെന്നുമൊക്കെയുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് അമല പോൾ ഇപ്പോൾ പുതിയ പോസ്റ്റിലൂടെ.

അമല പോളിന്റെ കുറിപ്പ് പൂർണരൂപം:

ദ പ്രൊഫറ്റിലെ എല്ലാ മികച്ച ചോദ്യങ്ങളും സ്ത്രീകൾ ചോദിക്കുന്നതാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വേദനയെക്കുറിച്ചും ആധികാരികതയെക്കുറിച്ചും യഥാർഥ്യത്തെക്കുറിച്ചും.

ദൈവത്തെക്കുറിച്ചല്ല, ഏതെങ്കിലും ദാർശനിക വ്യവസ്ഥയെക്കുറിച്ചല്ല, മറിച്ച് ജീവിതത്തെക്കുറിച്ചാണ്.
പുരുഷനിൽ നിന്നല്ല എന്തുകൊണ്ടാണ് ഒരു സ്ത്രീയിൽ നിന്നും ചോദ്യം ഉയർന്നു വരുന്നത്?
കാരണം സ്ത്രീ അടിമത്തം അനുഭവിക്കുന്നു.

അപമാനവും സാമ്പത്തിക ആശ്രയത്വവും എല്ലാറ്റിനുമുപരിയായി സ്ത്രീ സ്ഥിരമായി ഗർഭധാരണത്തിന്റെ അവസ്ഥയും അനുഭവിക്കുന്നു. നൂറ്റാണ്ടുകളായി അവൾ വളരെയധികം വേദനയിൽ ജീവിക്കുന്നു. വയറ്റിൽ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നില്ല. എപ്പോഴും ഛർദ്ദിക്കാനാണ് അവളെ പ്രേരിപ്പിക്കുന്നത്.

കുഞ്ഞ് 9 മാസം വളരുമ്പോൾ, അതിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണമാണ്. ഒരു ഗർഭത്തിൽ നിന്നും വിമുക്തയാകാതിരിക്കുമ്പോൾ തന്നെ ഭർത്താവ് അവളെ വീണ്ടും ഗർഭിണിയാക്കുന്നു. ജനക്കൂട്ടത്തെ ഉൽപാദിപ്പിക്കുന്നതിനുള്ള ഒരു ഫാക്ടറിയായാണ് സ്ത്രീയുടെ ഏക പ്രവർത്തനം എന്ന് തോന്നുന്നു.
പുരുഷന്റെ പ്രവർത്തനം എന്താണ്? അവളുടെ വേദനയിൽ അയാൾ അറിയുന്നില്ല.

ഒമ്പത് മാസത്തെ സഹനം, കുട്ടിയുടെ ജനനം ഇതിൽ പുരുഷൻ എന്താണ് ചെയ്യുന്നത്? പുരുഷനെ സംബന്ധിച്ചിടത്തോളം, അയാൾ തന്റെ കാമവും ലൈംഗികതയും നിറവേറ്റുന്ന ഒരു വസ്തുവായി സ്ത്രീയെ ഉപയോഗിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് അയാൾക്ക് ഒട്ടും ആശങ്കയില്ല.

എന്നിട്ടും അയാൾ പറയുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു. അവൻ അവളെ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കിൽ, ലോകത്ത് ജനസംഖ്യ കൂടുതലാകുമായിരുന്നില്ല. സ്നേഹം എന്ന അയാളുടെ വാക്ക് തീർത്തും ശൂന്യമാണ്. മിക്കപ്പോഴും കന്നുകാലികളെ പോലെയാണ് അയാൾ അവളോട് പെരുമാറുന്നത്.

Advertisement