മലയാളത്തിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് മലയാളിയായ സൂപ്പർ സംവിധായകൻ പ്രിയദർശൻ. മലയാളത്തിലും ബോളിവുഡിലും തമിഴിലും എല്ലാം അദ്ദേഹം നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട്.
വർഷങ്ങളായി സിനിമാ സംവിധാന രംഗത്ത് സജീവമായിട്ടുള്ള പ്രിയദർശൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകൻ ആക്കിയാണ് ഏറ്റവും കൂടുതൽ സിനിമകൾ ഒരുക്കിയിട്ടുള്ളത്. അവയിൽ കൂടുതലും സൂപ്പർഹിറ്റുകൾ ആയിരുന്നു.
എന്നാൽ ഈ കൂട്ടുകെട്ടിൽ പരാജയ സിനിമകളും പിറന്നിരുന്നു.
അടുത്തിടെ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ വലിയ പരാജയമായി മാറിയ ചിത്രമായിരുന്നു ഏറെ ഹൈപ്പിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു സ്വപ്‌ന ചത്രത്തെ കുറിച്ച് പ്രിദർശൻ പറഞ്ഞതാണ് വൈറലായി മാറുന്നത്.
രണ്ടാമൂഴം എന്ന ചിത്രത്തെ കുറിച്ച് പ്രിയൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എംടിയുടെ തിരക്കഥയിൽ രണ്ടാമൂഴം സംവിധാനം ചെയ്യാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രിയദർശൻ നൽകിയ മറുപടിയാണ് വൈറലാവുന്നത്. ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാർ ഊഴത്തോടെ ഞാൻ എല്ലാ പരിപാടിയും നിർത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
പ്രിയദർശൻ സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തി, റിലീസിന് തയ്യാറെടുന്ന കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രസ്മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
അതേ സമയം പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ തിയറ്ററിൽ ചിത്രം വിജയിച്ചിരുന്നില്ല. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാരിയർ തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിനു വേണ്ടി അണിനിരന്നു. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 85 മുതൽ 100 കോടി വരെ ആയിരുന്നു.