വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിനായകൻ. ചെറുതും വലുതുമായ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ഒക്കെ തിളങ്ങിയ വിനായകൻ പിന്നീട് ക്യാരക്ടർ വേഷങ്ങളിലേക്കും എത്തുകയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ വിനായകൻ നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ വിനായകൻ ഇന്റർനാഷണൽ ലെവൽ സ്കില്ലും അറ്റിറ്റിയൂഡുമുള്ള താരമാണെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ അമൽ നീരദ്. ഇാ സ്കില്ല് വിനായകൻ സ്വയം നട്ടുവളർത്തി ഉണ്ടാക്കിയെടുത്തത് ആണെന്നും അമൽ നീരദ് പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അമൽ നീരദിന്റെ പ്രതികരണം.
Also Read
100 കോടി ക്ലബ്ബും കീഴടക്കി ഭീഷ്മ പർവ്വം, ഒപ്പം പുതിയ റെക്കോർഡും, ഇതുവരെ ചാമ്പിയെടുത്തത് 115 കോടി
പാരീസ് ഫാഷൻ വീക്കിൽ ചെന്നാൽ അവിടെയുള്ള ഏറ്റവും വലിയ മോഡൽ ആയിരിക്കും നടൻ വിനായകൻ എന്നും അമൽ നീരദ് പറയുന്നു. വിനായകനെ വെച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അർത്ഥത്തിലല്ല അങ്ങനെ പറയുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്റ്റൈൽ ഇതുവരെ കാപ്ചർ ചെയ്തു കഴിഞ്ഞിട്ടില്ല.
സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സ്റ്റൈൽ എന്നാണ്. വിനായകന്റെ സ്കില്ലും ആറ്റിറ്റിയൂഡും ഇന്റർനാഷണൽ ആണ്. ട്രാൻസ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റിൽ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കേൾക്കുമ്പോൾ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും അറ്റിറ്റിയൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്.
വിനായകനെ ഞാൻ പടങ്ങളിൽ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറേ സ്റ്റിൽസ് എടുത്തിട്ടുണ്ട്. അതിൽ നിന്നാണ് ഞാൻ പാരീസ് ഫാഷൻ വീക്കിൽ വിനായകനെ ഇറക്കിയാൽ അവിടുത്തെ ഏറ്റവും വലിയ മോഡൽ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കൾട്ടിവേറ്റ് ചെയ്തതാണ്.
Also Read
രാം ചരണിന്റെ അഭിനയം കണ്ട് തിയ്യേറ്ററിനുള്ളില് ഭാര്യയുടെ സന്തോഷപ്രകടനം : വീഡിയോ വൈറല്
വിനായകൻ നല്ല ഡാൻസർ ആണ്. ആദ്യകാല കണ്ടംപററി ഡാൻസേഴ്സിൽ കൊച്ചിയിൽ അറിയാവുന്ന ആളായിരുന്നു വിനായകൻ. എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാലത്തും ഞാൻ ഡാൻസേഴ്സിന്റെ ഫാൻ ആണ്. വിനായകൻ എന്റെ ആദ്യ ഹിന്ദി പടത്തിൽ വരെ അഭിനയിച്ചിട്ടുണ്ട്. പലർക്കും എപ്പോഴാണ് കാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാൻ പറ്റില്ല. പക്ഷേ വിനായകന് കാമറ തന്നെ തൊടുന്നത് കൃത്യമായി അറിയാൻ പറ്റുമെന്നും അമൽ നീരദ് വ്യക്തമാക്കുന്നു.