16 പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ആ സൂപ്പർ നായിക തിരിച്ചു വരുന്നു; മടങ്ങി വരവ് യുവ സൂപ്പർതാരത്തിന്റെ കിടലൻ ചിത്രത്തിലൂടെ

102

ഒരുകാലത്ത് തെന്നിനത്യൻ സിനിമയിലെ സൂപ്പർ നടിയായിരുന്നു ലൈല. ഒരു ഹിന്ദി സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവം ആവുകയായിരുന്നു. തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലും എത്തിയിരുന്നു.

ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്‌നേഹഗാഥ, ജനപ്രിയ നടൻ ദിലീപിന്റെ വിനയൻ ചിത്രം വാർ ആൻഡ് ലൗ മലയാളത്തിന്റെ താരരാജവാ മോഹൻലാൽ നാകനായി എസ് ജനാർദ്ദനൻ സംവിധാനം ചെയ്ത മഹാസമുദ്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ലൈല മലയാളതത്തിന്റെയും പ്രിയങ്കരിയായി മാറി.

Advertisements

പിന്നീട് വിവാഹിതയായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. മഹാസമുദ്രത്തിൽ ആണ് ലൈല അവസാനമായി അഭിനയിച്ചത്. കാമുകനും ഇറാനിയൻ ബിസിനസ് മാനുമായ മെഹ്ദിനെയാണ് താരം വിവാഹം കഴിച്ചത്.

Also Read
കാലുകൾ കെട്ടിയിട്ട് ക്രൂ ര മാ യി പീ ഡി പ്പി ച്ചു, ഗർഭിണിയാണെന്ന് പറഞ്ഞതും അയാൾ വയറ്റിൽ ച വി ട്ടി; ജാസ്മിന്റെ ജീവിതകഥ കേട്ട് കണ്ണ് നിറഞ്ഞ് സഹ താരങ്ങൾ

പന്ത്രണ്ടും ഒൻപതും വയസ്സുള്ള രണ്ട് കുട്ടികൾ ഇവർക്കുണ്ട്. കുടുംബിനിയായി കഴിയുകയായിരുന്ന താരം ഇപ്പോൾ നീണ്ട പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് എത്തുകയാണ്.
തമിഴകത്തിന്റെ യുവ സൂപ്പർ താരം കാർത്തി നായകനായി എത്തുന്ന തമിഴ്ചിത്രം സർദാറിലൂടെയാണ് ലൈല വീണ്ടും എത്തുന്നത്.

പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷി ഖന്നയും രജിഷ വിജയനുമാണ് നായികമാർ.
പ്രിൻസ് പിക്ചർ നിർമ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചെയ്യുന്നത് ജോർജ് സി വില്യംസ് ആണ്. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

നേരത്തെ സൂര്യയും വിക്രമും പ്രധാന വേഷത്തിൽ എത്തിയ പിതാമഹനിലും ലൈല അഭിനയിച്ചിരുന്നു. അജിത്, പ്രഭുദേവ തുടങ്ങി നിരവധി താരങ്ങൾക്ക് ഒപ്പം തമിഴിൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ലൈല പൃഥ്വിരാജ് ചാക്കോച്ചൻ ജയസൂര്യ മീരാജാസ്മിൻ ഭാവന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കമൽ ചിത്രം സ്വപ്‌നക്കൂടിൽ അഥിതി വേഷത്തിലും എത്തിയിരുന്നു.

Also Read
വീട്ടുകാർക്ക് ചേട്ടനെ ഇഷ്ടമായിരുന്നു, പക്ഷെ ഞങ്ങൾ തമ്മിലുള്ള വിവാഹത്തിനെ അവർ എതിർത്തു; പ്രണയ കാലത്തെ സംഭവങ്ങളെ കുറിച്ച് അനില ശ്രീകുമാർ

Advertisement