മമ്മൂക്ക ദേഷ്യം വന്നാൽ ഫോൺ ഒക്കെ വലിച്ചെറിഞ്ഞ് അത് ഭയങ്കരമായിട്ട് പ്രകടിപ്പിക്കും; എന്നാൽ മോഹൻലാലിന് ഒരു പ്രത്യേകതയുണ്ട്; വെളിപ്പെടുത്തലുമായി ബൈജു എഴുപുന്ന

693

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബൈജു എഴുപുന്ന. ചെറിയ വേഷങ്ങളിലും വില്ലൻ വേഷങ്ങളും ഒക്കെ തിളങ്ങുന്ന ബൈജു എഴുപുന്ന മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരം കൂടിയാണ്.

സംവിധാന രംഗത്തേക്കും കാലെടുത്ത് വെച്ചിരുന്ന ബൈജു നായകനായും വേഷമിട്ടിട്ടുണ്ട്. വില്ലൻ കഥാപാത്ര ങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ താരം പിന്നീട് കോമഡി കഥാപാത്രങ്ങൾ അടക്കം കൈകാ ര്യം ചെയ്ത് കൊണ്ട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.

Advertisements

അടുത്തകാലത്തായി ബൈജുവിന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജയിലും താരരാജാവ് മോഹൻലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലും മുഴുനീള വേഷം കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും ആയുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബൈജു എഴുപുന്ന.

Also Read
വീട്ടുകാർക്ക് ചേട്ടനെ ഇഷ്ടമായിരുന്നു, പക്ഷെ ഞങ്ങൾ തമ്മിലുള്ള വിവാഹത്തിനെ അവർ എതിർത്തു; പ്രണയ കാലത്തെ സംഭവങ്ങളെ കുറിച്ച് അനില ശ്രീകുമാർ

ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബൈജു എഴുപുന്ന ഇരുവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്. ബൈജു എഴുപുന്നയുടെ വാക്കുകൾ ഇങ്ങനെ:

എഴുപുന്ന തരകനിൽ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയും ആയിട്ടുള്ള ബന്ധം. ദേഷ്യം വന്നാൽ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോൺ ഒക്കെ വലിച്ചെറിഞ്ഞെന്നു വരും. എന്നാൽ ആ സെക്കന്റിൽ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ.

എന്നാൽ ലാലേട്ടൻ ഇതിൽ നിന്നും വ്യത്യസ്തനാണ്. ചിലപ്പോൾ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീർത്തിചക്രയിൽ ഒക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടൻ എന്ന് നമുക്ക് തോന്നിപ്പോകും.

താൻ മോഹൻലാൽ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാൻസുണ്ടെന്നും ലോകം മുഴുവൻ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ലെന്നും എഴുപുന്ന ബൈജു വ്യക്തമാക്കുന്നു.

Also Read
ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു, മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്, മതം മാറിയിട്ടും വിവാഹത്തിന് പ്രശ്‌നങ്ങളായിരുന്നു, നവീനെ കല്യാണം കഴിച്ചതായും പചരിപ്പിച്ചു; സുമി റാഷിക് പറയുന്നു

Advertisement