ആദ്യമായാണ് ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത്, കുട്ടിക്കാലത്ത് ചേട്ടനെ ഇങ്ങനെ അടുത്ത് കിട്ടിയിട്ടേയില്ല: മധു വാര്യരെ കുറിച്ച് ഹൃദയം തൊട്ട് മഞ്ജു വാര്യർ

101

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നടി മഞ്ജു വാര്യർ അഭിനയിച്ച് അടുത്തിടെ ഒടിടി പ്ലാറ്റഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെചേട്ടൻ മധു വാര്യർ ആണ് ലളിതം സുന്ദരം സംവിധാനം ചെയ്തിരിക്കുന്നത്.

നടനായി മാത്രം മലയാളികൾ കണ്ടിട്ടുളള മധു വാര്യർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞതും ലളിതം സുന്ദരത്തിലൂടെയായിരുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. മധു വാര്യരുടെ മികച്ച സംവിധാന അരങ്ങേറ്റം, കണ്ടിരിക്കേണ്ട ഒരു ഫാമിലി ഡ്രാമ, ഫാമിലി പ്രേക്ഷകർ ഇഷ്ടപെടും, പല ഫീൽ ഗുഡ് ഫാമിലി സിനിമകളുടെ മിശ്രിതമാണ് ചിത്രം, ഒരു ക്യൂട്ട് ഫാമിലി ഡ്രാമ ഫിലിം’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Advertisements

സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിച്ച ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ലളിതം സുന്ദരം. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. പ്രമോദ് മോഹൻ ആണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിച്ചുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു.

Also Read
റോഡ് സൈഡിൽ ഒക്കെ തൂക്കിയിട്ട് വിൽക്കുന്ന ഷർട്ടുകളില്ലെ, അതിട്ടാൽ ഞാൻ നല്ല കംഫേർട്ടബിളാണ്, ബ്രാൻഡുകളൊന്നും എനിക്കിഷ്ടമല്ല: പ്രണവിനെ കുറിച്ച് മനോജ് കെ ജയൻ

1999ൽ പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മഞ്ജുവും മധുവും ഒരുമിച്ച് ഒരു സിനിമയുടെ ഭാഗമാകുന്നുവെന്നുള്ള പ്രഖ്യാപനം വന്നത് മുതൽ ആരാധകർക്ക് ആകാംഷയായിരുന്നു. ചേട്ടനും അനിയത്തിയും തമ്മിലുള്ള വൈബ് എങ്ങനെയാണ് എന്ന് മനസിലാക്കാമല്ലോ എന്നാണ് പ്രേക്ഷകർ സിനിമ പ്രഖ്യാപിച്ചപ്പോൾ അഭിപ്രായപ്പെട്ടത്.

എന്നാൽ മധു വാര്യരുമായുള്ള ഓർമകളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞ വാക്കുകളാണ് എല്ലവരേയും അത്ഭുത പെടുത്തിയത്. താനും ചേട്ടനും ആദ്യമായി കുറച്ച് അധികം നാൾ ഒരുമിച്ച് നിന്നത് ലളിതം സുന്ദരം ഷൂട്ടിങ് സമയത്താണ് എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.

ഓർമവെച്ച ശേഷം ഒരിക്കലും ഒരുമിച്ച് ചെലവഴിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ പറയുന്നു. എന്റെ ജീവിതത്തിൽ ഇത്രയേറെ ദിവസം ഏട്ടന്റെ കൂടെ ഉണ്ടായിരുന്നിട്ടില്ലെന്നാണ് ഓർമ്മ. കുട്ടിക്കാലത്ത് ഏട്ടൻ ബോർഡിങ്ങിലായിരുന്നു. പിന്നീട് ജോലി കിട്ടിയ ശേഷം വിദേശത്തായിരുന്നു. പിന്നീട് എനിക്ക് സിനിമയിൽ തിരക്കായി. എന്റെ ഓർമ്മയിൽ ഒന്നര മാസത്തോളം ഞാനും ചേട്ടനും ഒരുമിച്ച് നിൽക്കുന്നത് ആദ്യമായി ലളിതം സുന്ദരം ലൊക്കേഷനിലാണ്.

കഥ വായിച്ചപ്പോൾ പലപ്പോഴും എന്റെ കുട്ടിക്കാലം ഓർമ്മവന്നു. അച്ഛനെ ഓർമവന്നു വായിച്ചപ്പോൾ ചില സ്ഥലത്ത് ഞാൻ കരഞ്ഞുപോയി. ഞങ്ങളുടെ കൂടി കഥയാണെന്ന് എവിടെയെല്ലാമോ തോന്നി മഞ്ജു വാര്യർ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മധുവും മഞ്ജുവിനൊപ്പം കുട്ടിക്കാലത്ത് സിനിമകൾ കാണാൻ പോയപ്പോഴുണ്ടായ തിയേറ്റർ അനുഭവങ്ങളും പങ്കുവെച്ചു.

Also Read
ഇതുവരേയും അക്ഷയ് ഖന്ന വിവാഹം കഴിക്കാത്തതിന്റെ കാരണക്കാരി കരിഷ്മ കപുർ, ബോളിവുഡ് മുഴുവൻ പാട്ടായിരുന്ന പ്രണയം പൊളിഞ്ഞപ്പോൾ തകർന്നു പോയ നടൻ

തീയേറ്ററിലെ ഇരുട്ടിൽ പോയിരിക്കാൻ മഞ്ജുവിന് ചെറുപ്പത്തിലെ പേടിയായിരുന്നു. അച്ഛനും അമ്മയും വലിച്ചിഴച്ചാണ് തീയേറ്ററിലേക്ക് കൊണ്ടു പോകാറുണ്ടായിരുന്നത്. ഇരുട്ടിൽ എന്റെ കൈ മുറുകെ പിടിച്ചാണ് തീയേറ്ററിലിരുന്നിട്ടുള്ളത്. മാമാട്ടികുട്ടിയമ്മയും മഞ്ഞിൽ വിരിഞ്ഞ പൂക്കളും ഞങ്ങൾ ഒരുമിച്ചിരുന്ന് കണ്ടിട്ടുണ്ട്. അങ്ങനെ പതിയെ സിനിമയെ മഞ്ജു സ്‌നേഹിച്ച് തുടങ്ങി നടിയുമായി.

ലളിതം സുന്ദരം സിനിമയുടെ കഥ ആദ്യം പറഞ്ഞത് ബിജു മേനോനോടാണ്. ബിജു ചേട്ടൻ ചെയ്യാമെന്ന് സമ്മതിച്ച് കഴിഞ്ഞപ്പോഴാണ് ഞാൻ മഞ്ജുവിനോട് കഥ പറയാൻ തീരുമാനിച്ചത്. കഥ പറഞ്ഞ ശേഷം തിരക്കഥ വായിക്കാൻ കൊടുത്തു. അന്ന് രാത്രി തന്നെ വിളിച്ചു.

വിളിച്ചത് കഥ ഇഷ്ടമായി എന്ന് പറയാൻ വേണ്ടിയായിരുന്നില്ല. ഈ സിനിമ ഞാൻ നിർമിച്ചോട്ടെ എന്നു ചോദിക്കാനും കൂടിയായിരുന്നു. അനിയത്തിയുടെ വളർച്ച എനിക്കുണ്ടാക്കിയ സന്തോഷം ചെറുതല്ല. ആ സന്തോഷത്തിൽനിന്നാണ് ഈ സിനിമ തുടങ്ങിയത് മധു വാര്യർ പറഞ്ഞു.

Advertisement