നടി ആക്രമിക്കപ്പെട്ട കേസ്; നടൻ കുഞ്ചാക്കോ ബോബന് എതിരെ അറസ്റ്റ് വാറന്റ്

29

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിചാരണയ്ക്ക് എത്താതിരുന്ന നടൻ കുഞ്ചാക്കോ ബോബന് എതിരെ അറസ്റ്റ് വാറന്റ്. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിചാരണയ്ക്ക് ഹാജരാകാൻ സമൻസ് നൽകിയിരുന്നു. എന്നാൽ കുഞ്ചാക്കോ ബോബൻ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു.

എന്നാൽ കുഞ്ചാക്കോ ബോബൻ സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് നടനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Advertisements

കുഞ്ചാക്കോ ബോബന് എതിരെ സ്റ്റേഷൻ ജാമ്യം നൽകാവുന്ന വാറന്റാണ് നൽകിയിരിക്കുന്നത്. അടുത്ത മാസം 4 ന് കുഞ്ചാക്കോ ബോബൻ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട് .ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബൻ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.

മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിൽ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബൻ പങ്കെടുത്തിട്ടുണ്ട്. ഇവർ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. അതിനാൽ കേസിലെ നിർണ്ണായക സാക്ഷികളിൽ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷൻ അവതരിപ്പിക്കുന്നത്.

അതേസമയം ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്. കേസിൽ യാഥാക്രമം 14, 15, 16 സാക്ഷികളാണ് ഇവർ. ഗീതു മോഹൻദാസിന്റെ വിസ്താരം വൈകിട്ട് നാലേകാൽ വരെ നീണ്ടു. പ്രോസിക്യൂഷൻ ഒന്നര മണിക്കൂറാണ് ഗീതുവിനെ വിസ്തരിച്ചത്. എട്ടാം പ്രതി നടൻ ദിലീപീന്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരം വൈകിട്ടു വരെ നീണ്ടു. മറ്റു പ്രതികളുടെ അഭിഭാഷകർ ഗീതുവിനെ വിസ്തരിച്ചില്ല. സംയുക്താ വർമയെ കേസിന്റെ സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കോടതി തീരുമാനിച്ചു. ഗീതു മോഹൻദാസിന്റേതിനു സമാനമായ മൊഴിയാണ് സംയുക്ത നൽകിയത്.

മൂന്നാമതായി വിസ്തരിക്കേണ്ടത് കുഞ്ചാക്കോ ബോബനെ ആയിരുന്നു. എന്നാൽ അദ്ദേഹം കോടതിയിൽ എത്തിയിരുന്നില്ല. അവധി അപേക്ഷ നൽകാത്ത സാഹചര്യത്തിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതനുസരിച്ച് നെടുമ്പാശ്ശേരി പൊലീസ് കുഞ്ചാക്കോ ബോബന് നോട്ടീസ് നൽകും. സ്റ്റേഷനിൽ തന്നെ കുഞ്ചാക്കോ ബോബന് ജാമ്യവും നൽകും. ബുധനാഴ്ചയാണ് കുഞ്ചാക്കോ ബോബൻ ഇനി കോടതിയിൽ എത്തേണ്ടത്.

Advertisement