അത് ഞാൻ ചോദിച്ച് വാങ്ങിയത്: നസ്രിയയ്ക്ക് ഒപ്പമുള്ള ആ സീനിനെകുറിച്ച് ഫഹദ് ഫാസിൽ

36

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഫഹദിന്റെ പ്രകടനം ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

നായികയായി എത്തിയ നസ്രിയയുടെ പ്രകടവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ബാംഗ്ലൂർ ഡേയ്സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ നസ്രിയയുമൊത്തുള്ള ഒരു രംഗം താൻ അമൽ നീരദിനോട് ചോദിച്ച് വാങ്ങിയതാണെന്ന് ഫഹദ് പറയുന്നു.

Advertisements

എന്നോടു പറയുന്നതിനു മുമ്പേ നസ്രിയയോട് അൻവർ, ട്രാൻസിലെ എസ്തർ ലോപസിനെ അവതരിപ്പിച്ചിരുന്നു. ഞാൻ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ആവേശകരമെന്നു തോന്നുന്നവ നസ്രിയയും സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.

നസ്രിയയുമായുള്ള എന്റെ സ്ലോ മോഷൻ സീൻ പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ചു വാങ്ങിച്ചതാണ്. അമൽ ഷൂട്ട് ചെയ്യുന്ന സിനിമയിൽ സ്ലോ മോഷനിൽ നടക്കുകയെന്ന് പറഞ്ഞാൽ…ഇറ്റ്സ് റിയലി എക്സൈറ്റിങ്.’ മനോരമയുമായുള്ള അഭിമുഖത്തിൽ ഫഹദ് പറഞ്ഞു.

ഫഹദിനൊപ്പം വിനായകൻ, ഗൗതം വാസുദേവ് മേനോൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോൻ, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശ്രിന്ദ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിൻസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സൺ വിജയൻ സംഗീതം പകർന്നിരിക്കുന്നു.

Advertisement