മലയാളത്തിലെ സുപ്പർഹിറ്റ് സംവിധായകരായിരുന്ന സിദ്ദിഖ്ലാൽ ഹിറ്റ് ജോഡികൾ. തുടർച്ചയായി 5 വമ്പൻ ഹിറ്റുകൾ സമ്മാനിച്ചി ഇരുവരും പിന്നീട് രണ്ട് വഴികളിൽ സഞ്ചരിക്കാൻ തീരുമാനിക്കുക ആയിരുന്നു. അവരുടെ ഈ തീരുമാനം സിനിമാ പ്രേക്ഷകർക്ക് വലിയ നഷ്ടം ഉണ്ടായെങ്കിലും ലാൽ എന്ന അതുല്യനായ നടനെ പ്രോക്ഷകർക്ക് ലഭിക്കുക ആയിരുന്നു.
പിരിഞ്ഞതിന് ശേഷം സംവിധാനത്തിലേക്ക് മാത്രം ഒതുങ്ങി ഹിറ്റുകൾ സമ്മാനിക്കുകയാണ് സിദ്ധിഖ്. സിനിമാ അഭിനയവും സ്വന്തമായി നിർമ്മാണവും സംവിധാവുമൊക്കെയായി നിറഞ്ഞു നിൽക്കുകയാണ് ലാൽ. അതേസമയം അഭിനയത്തിലേക്ക് തിരഞ്ഞപ്പോൾ തന്നെ കളിയാട്ടത്തിലെ പനിയൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കൊണ്ട് നടൻ എന്ന രീതിയിൽ തന്റെ ശക്തമായ സാന്നിധ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു ലാൽ ചെയ്തത്.
പിന്നീട് നിരവധി കഥാപാത്രങ്ങളെ ലാൽ അവതരിപ്പിച്ച് വിജയിപ്പിച്ചു. എന്നാൽ നടൻ മുരളി ഇല്ലായിരുന്നുവെങ്കിൽ താൻ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല എന്നാണ് ലാൽ പറയുന്നത്. മുരളി പകരക്കാരനായി നിൽക്കാം എന്ന് സമ്മതിച്ചത് കൊണ്ട് മാത്രമാണ് കളിയാട്ടത്തിൽ അഭിനയിക്കാൻ താൻ സമ്മതിച്ചതെന്ന് ലാൽ പറയുന്നു.
മുരളിയെ കുറിച്ചുള്ള ലാലിന്റെ വാക്കുകൾ ഇങ്ങനെ
മുരളിച്ചേട്ടൻ പകരക്കാരനായി നിൽക്കാം എന്ന് സമ്മതിച്ചത് കൊണ്ടാണ് ഞാൻ കളിയാട്ടത്തിൽ അഭിനയിക്കാൻ പോയത്. പറ്റുന്നില്ലെങ്കിൽ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും പകരം മുരളിച്ചേട്ടൻ ആവേഷം ചെയ്യും എന്നാണ് ഞാൻ വെച്ച നിബന്ധന.
മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോൾ ലാലിന് പറ്റിയില്ലെങ്കിൽ ഞാൻ വരും എന്ന് അദ്ദേഹം ഉറപ്പ് കൊടുത്തു. അദ്ദേഹം അന്ന് അതിന് തയ്യാറായില്ലെങ്കിൽ ലാൽ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല എന്നാണ് ലാൽ പറയുന്നത്. അതേ സമയം ലാൽ ഇപ്പോൾ മലയാളവും കടന്ന് തമിഴകത്തും ശക്തമാ. വേഷങ്ങളുമായി മുന്നേറുകയാണ്.