ഒരുപിടി മികച്ച സിനമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയാ നടിയാണ് മോളി കണ്ണമാലി. കോമഡി വേഷങ്ങളിലും സഹനടി വേഷങ്ങളുലും ഒക്കെ നടി ഏറെയും അഭിനയിച്ചിട്ടുള്ളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി കണ്ണമാലി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.
തന്റേതായ ശൈലി കൊണ്ട് മിനിസ്‌ക്രീനിൽ ചുവട് ഉറപ്പിച്ച മോളി ചെറിയ വേഷങ്ങളിൽ ബിഗ് സ്‌ക്രീനിലും എത്തുക ആയിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിൽസിക്കാൻ പണമില്ലാത്ത നടയുടെ അവസ്ഥ സാമൂഹ്യ പ്രവർത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചെത്. ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ മോളി കണ്ണമാലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും സഹായിച്ചവരെ കുറിച്ചും മകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം അകുന്നത്.
അസിസ്റ്റന്റ് ഡയറക്ടർ ജോയ് മാത്യു സാർ കാരണമാണ് വിഷയം പോസ്റ്റ് ചെയ്യുന്നത്. അതുവരെ കുറച്ച് പേർ സഹായിച്ചു. അതു വഴി ബിഗ് ബോസ് താരം ദിയ സനയിലേക്കും അവർ വഴി ഫിറോസ് സാറിലേക്കുമെത്തി. അദ്ദേഹം രണ്ട് ലക്ഷം രൂപ തന്നു. സിനിമാ ഫീൽഡിൽ നിന്നും നടന്മാരായ ബാലയും പ്രേം കുമാറും സഹായിച്ചു. ബാക്കിയാരും സഹായിക്കാൻ വന്നിട്ടില്ല.
പ്രേക്ഷകർ വലിയ പിന്തുണയായിരുന്നു. അവരുടെ സഹകരണത്താൽ ആണ് അമ്മച്ചി ഇന്നത്തെ നിലയിലേക്ക് എത്തുന്നത് തന്നെ. താരസംഘടനയെ വിളിച്ചപ്പോൾ അംഗമായാലേ സഹായിക്കാൻ പറ്റുകയുള്ളൂവെന്നാണ് പറഞ്ഞത്. അംഗത്തിന് നല്ല പൈസ വേണം ഒന്നേ മുപ്പത് ലക്ഷം വേണ്ടി വരും. ചികിത്സയ്ക്കായി തരുന്നത് രണ്ട് ലക്ഷം മാത്രമാണ്. അതിന് പിന്നാലെ പേപ്പറുകളുമായി നമ്മൾ കുറേ നടക്കണം.
ആ കാശുണ്ടെങ്കിൽ ആശുപത്രിയിൽ അടക്കാമല്ലോ. അംഗത്വമില്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. എല്ലാവരുടേയും സഹായം മൂലം നാല് ലക്ഷം രൂപയാണ് അക്കൗണ്ടിൽ വന്നത്. എന്നാൽ അതിലും കൂടുതൽ ചെലവായിട്ടുണ്ട്. വെന്റിലേറ്ററിൽ ആറ് ദിവസമാണ് അമ്മച്ചി കിടന്നത്. വലിയൊരു തുക അവിടെ തന്നെ വേണ്ടി വന്നു.
ആദ്യം തന്നെ അമ്പതിനായിരം രൂപ കെട്ടിവെക്കാൻ പറഞ്ഞു. പിന്നെ പതിനായിരവും പതിനെട്ടായിരവും ഒക്കെയാണ് ബില്ല് വരുന്നത്. ഞാനും ചേട്ടനും മത്സ്യ തൊഴിലാളികൾ ആണ്. ഞങ്ങളെക്കൊണ്ട് കൂട്ടിയാൽ കുറച്ചേ കൂടുകയുള്ളൂ. കുറേ പേർ സഹായിച്ചു. ബാല സാറിനെ ഞാൻ വിളിച്ചപ്പോൾ പത്ത് മിനുറ്റിനുള്ളിൽ വരാൻ പറഞ്ഞു. ചെന്നപ്പോൾ പതിമൂവായിരം രൂപയുടെ ചെക്ക് തന്നു. പ്രേം കുമാർ സാറും സഹായിച്ചു.
പ്രേക്ഷകർ അവരെക്കൊണ്ട് പറ്റുന്നത് പോലെ സഹായിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം നാട്ടുകാർ മാത്രം പിരിച്ച് തന്നിട്ടുണ്ട്. നമുക്ക് ചെലവ് ഒരുപാടുണ്ട്. നമ്മളേക്കൊണ്ട് കൂട്ടിയാൽ കൂടാത്തത് ആയിപ്പോയി. ഒരു പ്രശ്നം കഴിഞ്ഞ് വന്നതാണ് പെട്ടെന്നായിരുന്നു സുഖമില്ലാതാകുന്നത്. ന്യുമോണിയായി പോകുമെന്ന് കരുതിയിരുന്നില്ല. ഓസ്ട്രേലിയയിൽ ഷൂട്ടിന് പോകാൻ റെഡിയായി കൊണ്ടിരിക്കുക ആയിരുന്നു.
ഹൃദയ സംബന്ധം ആയിരുന്ന രോഗത്തിന്റെ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ശ്വാസ കോശത്തിൽ കഫം കെട്ടി നിക്കുന്നതും ന്യുമോണിയ ആകുന്നതും. എല്ലാം ഡോക്ടേഴ്സും കൈ ഒഴിഞ്ഞതായിരുന്നു. രണ്ട് വട്ടം ഹൃദയാഘാതത്തെ അതിജീവിച്ചതാണ്. മമ്മൂട്ടി സർ പത്തോ പതിനഞ്ചോ ലക്ഷം തന്നുവെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്.
സത്യത്തിൽ അമ്പതിനായിരം രൂപയാണ് ഞങ്ങൾക്ക് കിട്ടിയത്. മമ്മൂട്ടി പൈസ തന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് സഹായിക്കാൻ വന്നവർ പോലും സഹായിക്കാതെ പോയിട്ടുണ്ട്. പക്ഷെ അതിന്റെ സത്യാവസ്ഥ എല്ലാവരോടും പറഞ്ഞു. അന്നും ഞങ്ങൾക്ക് മൂന്ന് ലക്ഷം രൂപയാണ് ചിലവ് വന്നത്. ഞങ്ങൾ രണ്ടു പേരും തന്നെയാണ് കഷ്ടപ്പെട്ട് ആ പണമുണ്ടാക്കിയത്. ഈ ഘട്ടത്തിൽ ഞങ്ങളെ ഒരുപാട് പേർ സഹായിച്ചിട്ടുണ്ടെന്നും മകൻ പറയുന്നു.