ആ ലിപ് ലോക്കിനിടെ എന്റെ ചുണ്ടുകൾ മരവിച്ചു പോയി, പിന്നീട് ചെയ്തത് ഇങ്ങനെ; ബോളിവുഡ് ചിത്രത്തിൽ മിലിന്ദ് സോമനൊപ്പമുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് മീരാ വാസുദേവ്

4696

മലയാളം സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി മീര വാസുദേവ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാല് നായകനായ തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തിയത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ് മീരാ വാസുദേവ് ഇപ്പോൾ.

മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര വാസുദേവ്. റൂൾസ് പ്യാർ ക സൂപ്പർഹിറ്റ് ഫോർമുല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ ഹിന്ദി അരങ്ങേറ്റം. മിലിന്ദ് സോമൻ നായകനായ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ചില അനുഭവങ്ങൾ പഴയൊരു അഭിമുഖത്തിൽ മീര പങ്കുവച്ചിട്ടുണ്ട്.

Advertisements

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

റോതങ്ങ് പാസിൽ വെച്ചായിരുന്നു ചില രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പെന്നും ആ സമയം തന്റെ ചുണ്ടുകൾ മരവിച്ചുപോയെന്നും താരം പറയുന്നു. തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു.

കാര്യം പറഞ്ഞപ്പോൾ അവർ ഒരു ചൂടുചായ വാങ്ങിതന്നുയെന്നും അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂർത്തിയാക്കിയത് എന്നും മീര പറയുന്നു. ആദ്യ ഹിന്ദി ചിത്രത്തിൽ മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാർ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൈരളി ടിവിയിലെ ജെബി ജംക്ഷൻ പരിപാടിയിൽ പങ്കെടുക്കവെ താരം പറഞ്ഞിട്ടുണ്ട്.

അതേ സമയം തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി ആയിരുന്നു മീരാ വാസുദേവ് അഭിനയിച്ചത്. മോഹൻലാലും മീരയും ഒന്നിച്ചുള്ള ഒരു കി ട പ്പ റ രംഗം സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആ രംഗം ചെയ്തതിനെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ മീര തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

Also Read
മൂന്ന് കോടി തന്നെ വേണമെന്ന് നിർബന്ധം, പൂജ ഹെഗ്‌ഡെയെ നിർമ്മാതാക്കൾ ഒഴിവാക്കുന്നു, താരസുന്ദരി പുതിയ സിനിമകളൊന്നും ഇല്ലാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

മോഹൻലാലിനൊപ്പം ആ രംഗം അഭിനയിച്ചതിൽ അഭിമാനമുണ്ടെന്ന് മീര കൈരളിയിലെ ജെബി ജഗ്ഷനിൽ തന്നെയാണ് പറഞ്ഞത്. ആ സീൻ ചെയ്തതിൽ കുറ്റബോധമില്ല. വലിയൊരു പ്രൊഫൈലിൽ നിൽക്കുന്ന താരമായിരുന്നിട്ട് കൂടി മോഹൻലാൽ ആ സീനിനോട് ഓകെ പറഞ്ഞു.

അദ്ദേഹത്തോടൊപ്പം ആ സീൻ ചെയ്തതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും താരം പറഞ്ഞിരുന്നു. പക്ഷേ ആ സീൻ ഷൂട്ട് ചെയ്യാൻ നേരത്ത് തനിക്ക് ഒരൊറ്റ കണ്ടീഷൻ മാത്രേ ഉണ്ടായിരുന്നുള്ളു. അധികം ആളുകൾ ഒന്നും വേണ്ട, കുറച്ച് പേർ മതി. അങ്ങനെ സംവിധായകൻ ബ്ലെസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ഡയറക്ടർ അടക്കം 7 പേർ മാത്രമേ ആ റൂമിൽ ഉണ്ടായിരുന്നുള്ളു എന്നും മീര വാസുദേവ് വ്യക്തമാക്കിയിരുന്നു.

Advertisement