മീശ പിരിച്ച് പുതിയ ഹെയർസ്റ്റെലിൽ കിടിലൻ ലുക്കിൽ മോഹൻലാൽ, ആറാട്ട് നൂറ് കോടി ചിത്രമെന്നതിൽ സംശയം വേണ്ടെന്ന് ആരാധകർ

75

ലോക്ക് ഡൗൺമൂലം തിയ്യറ്ററുകൾ മാർച്ച് മൂന്നാം വാരത്തോടെ അടച്ചു പൂട്ടേണ്ടി വരികയും സിനിമകളുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തേണ്ടി വരികയും ചെയ്തതിനാൽ 2020 സിനിമാ മേഖലയ്ക്ക് അത്രയ്ക്ക് നല്ലത് ആയിരുന്നില്ല. എന്നാൽ 202ജനുവരിയിൽ തിയ്യറ്ററുകൽ തുറക്കുകയും ആദ്യമെത്തിയ ദളപതി വിജയ് നായകനായ മാസ്റ്റർ നേടിയ തകർപ്പൻ വിജയവും ഈ മേഘലയ്ക്ക് പുതിയ ഒരു ഉണർവ്വ് നൽകിയിട്ടുണ്ട്.

മാസ്റ്ററിന് പിന്നാലെ എത്തില മലയാള ചിത്രം വെള്ളവും മികച്ച വിജയമാണ് നേടുന്നത്. നായകൻ ജയസൂര്യയുടെ അവിസ്മിരണീയ പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. മാസ്റ്ററിന്റെയും വെള്ളത്തന്റെയും വിജയത്തിന് പിന്നാലെ 2021 നെ റെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും നോക്കി കാണുന്നത്.

Advertisements

നിരവധി മികച്ച ചിത്രങ്ങളാണ് ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ ആകാംക്ഷയോടെ ആണ് പുതിയ ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 2021 ൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആറാട്ട്.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ ആണ് ആറാട്ട് സംവിധാനം ചെയ്യുന്നത്. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആറാട്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആറാട്ടിലെ മോഹൻലാലിന്റെ പുതിയ ലുക്കാണ്.

ഇതിനോടകം തന്നെ ഈ ലൂക്ക് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മീശ പിരിച്ച് ഗംഭീരലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിന് വേണ്ടിയാണ് മോഹൻലാൽ മീശ പുരിക്കുന്നത്. താരത്തിന്റെ മീശപിരിച്ചുള്ള ഗെറ്റപ്പ് പോലെ തന്നെ ഹെയർ സ്‌റ്റൈലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ചെറുപ്പമായിട്ടാണ് ലാലേട്ടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ വോയിസ് റെക്കോർഡ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മോഹൻലാലിന്റെ മാസ് ആക്ഷൻ എന്റർടെയിനറാണ് ആറാട്ട് സംവിധായകൻ ബി ഉണ്ണികൃഷ്ണനും തിരക്കഥകൃത്ത് ഉദയകൃഷ്ണയും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഹ്യൂമറിനും ആക്ഷനും ഒരുപോലെ പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് എന്നണ് ചിത്രത്തിന്റെ പേര്. നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നെയ്യാറ്റിൻകര ഗോപനായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

ഓണത്തിന് മുൻപ് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 20 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തുടർച്ചയായി ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള മോഹൻലാലിന്റെ നൂറ് കോടി ക്ലബ്ബ് ചിത്രമായിരിക്കും ആറാട്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നടന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ നരസിംഹം, ആറാം തമ്പുരാൻ, മിസ്റ്റർ ഫ്രോഡ്, എന്നീ സിനിമകൾക്ക് ശേഷം വരിക്കാശേരിയിൽ ചിത്രീകരിക്കുന്നചിത്രമാണിത്. ഊട്ടി, എറണാകുളം എന്നിവിടങ്ങളിലാണ് മാറ്റ് ലോക്കേഷനുകൾ. മോഹൻലാലിനോടൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിവെത്തുന്നുണ്ട്.

കൂടാതെ പഴയകാല നടൻ രവി കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ അച്ഛൻ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. 39 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. രവികുമാറിനെ കൂടാതെ കൂടാതെ പഴയകാല നടി സീതയും ആറാട്ടിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement