ബോളിവുഡ് താരസുന്ദരിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് വാർത്തകളിൽ നിറഞ്ഞ സുന്ദരിയാണ് തൊടുപുഴക്കാരി അമൃത സജു. ടിക്ടോക് വീഡിയോസിലൂടെയാണ് അമൃതയെ ആളുകൾ അറിഞ്ഞു തുടങ്ങിയത്.
ഐശ്വര്യ റോയ് അഭിനയിച്ച കണ്ടുകൊണ്ടെൻ എന്ന ചിത്രത്തിലെ ഒരു രംഗം വീഡിയോയിൽ അമൃത പുനരാവിഷ്കരിച്ചിരുന്നു. ആ വീഡിയോ ആയിരുന്നു അമൃതയെ വൈറൽ ആക്കിയത്.
അമൃതയുടെ സുഹുത്തുക്കളും ബന്ധുക്കളുമാണ് ആദ്യം ഐശ്വര്യ റായിയുമായുള്ള സാമ്യതയെക്കുറിച്ച് പറഞ്ഞത്. പിന്നാലെ വീഡിയോസ് വൈറലായതോടെ സോഷ്യൽമീഡിയയും ഇക്കാര്യം ശരിവെച്ചു. ഇപ്പോൾ ഐശ്വര്യയുടെ കാർബൻ കോപ്പി, സിറോക്ക്സ് എന്നിങ്ങനെ നിരവധി പേരുകൾ ഇപ്പോൾ അമൃതയ്ക്കുണ്ട്.
അതേ സമയം സോഷ്യൽ മീഡിയയിൽ ഫേമസായതോടെ ചില സിനിമകളിലേക്കും അമൃതയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേ സമയം അമൃത പങ്കുവെച്ച ഒരു വീഡിയോയ്ക്ക് ഒരാൾ നൽകിയ കമന്റും അതിന് അമൃത നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.
അഖിൽ ആക്കിനേനി അഭിനയിച്ച മോസ്റ്റ് എലിജിബിൾ ബാച്ച്ലർ എന്ന ചിത്രത്തിലെ ഒരു രംഗം ആയിരുന്നു അമൃത ചെയ്തത്. അമൃതയെ പരിഹസിച്ചുകൊണ്ട് ഒരാൾ ആ വീഡിയോക്ക് ‘ഇജ്ജാതി കോളനി’ എന്നായിരുന്നു കമന്റ് ചെയ്തത്.
ആഹ് ഇപ്പൊ മനസ്സിലായി ആരാ കോളനി ആദ്യം സ്വയം നന്നാവെടോ എന്നായിരുന്നു അതിനു അമൃതയുടെ മറുപടി. അമൃതയുടെ മറുപടി ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഒറ്റനോട്ടത്തിൽ രൂപത്തിലും, ഭാവത്തിലും ഐശ്വര്യ റായി തന്നെയാണ് എന്നായിരുന്നു ഭൂരിഭാഗം ആളുകളും അമൃതയെ കുറിച്ച് പറയുന്നത്.
ഇക്കാര്യത്തിൽ ഭൂരിഭാഗം ആളുകളും സീരിയസായ അഭിപ്രായം പറഞ്ഞതോടെയാണ് പിന്നീട് ഫോട്ടോ ഷൂട്ടുകളും, അഭിമുഖങ്ങളും ഒക്കെയായി സോഷ്യൽ മീഡിയയിൽ അമൃത തിരക്കിലായത്.