ഇക്കാലത്ത് ഇങ്ങനെ തുറന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്, പക്ഷേ പറയാതെ വയ്യ; താനൊരു ഇടതുപക്ഷക്കാരനാണെന്ന് സെയ്ഫ് അലി ഖാൻ

59

ബോളിവുഡ് ചലച്ചിത്രനടന്മാരിൽ ശ്രദ്ധേയനായ താരമാണ് സെയ്ഫ് അലി ഖാൻ. 1970, ഓഗസ്റ്റ് 16-ന് ന്യൂ ഡെൽഹിയിൽ വച്ച് പട്ടൌഡിയുടെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനായി ജനിച്ച സെയ്ഫ് 1992ൽ പുറത്തിറങ്ങിയ പരമ്പര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ശേഷം, 1994-ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴിക കല്ലായി മാറി.

Advertisements

തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ പല ചിത്രങ്ങളും നിരാശ സമ്മാനിച്ചുവെങ്കിലും 2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന ചിത്രം ബോളിവുഡിൽ നടന്റെ ചുവടുറപ്പിക്കാൻ സഹായിച്ചു. പിന്നീട് നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോയിലൂടെ സെയ്ഫ് തന്റെ അഭിനയ മികവ് കാഴ്ച വെച്ചു. ഇതിലൂടെ ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.

Also read; ഞാൻ ദുർബലയാണ്, ഈ കണ്ണീർ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വർണ്ണ തൊപ്പികളിൽ മുത്തായി ധരിക്കാം; കണ്ണീർ ചിത്രവുമായി അഭിരാമി സുരേഷ്

അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹും തും എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചു. പിന്നീട് ബോളിവുഡിന്റെ തിരക്കേറിയ നടനായി സെയ്ഫ് അലി ഖാൻ മാറി. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയും അദ്ദേഹം സമ്പാദിച്ചു. പിന്നീട് ബോഡി ബിൽഡിംഗിൽ കേന്ദ്രീകരിച്ച് അകാരവടിവൊത്ത ശരീരവും നടൻ സ്വന്തമാക്കി.

ഇപ്പോൾ ബോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്ന വിക്രം വേദ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2017ൽ തിയറ്ററുകളിൽ വിസ്മയം തീർത്ത വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ പതിപ്പാണ് ബോളിവുഡിൽ എത്തുന്നത്. സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ഈ കോംബോ കൺകുളിർക്കെ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും. ചിത്രം സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തുന്നത്.

തമിഴകത്തിന്റെ യുവ സൂപ്പർ താരങ്ങളായ മാധവനും വിജയ് സേതുപതിയും ഒന്നിച്ച തമിഴ് ത്രില്ലറാണ് വിക്രം വേദ. മാധവന്റെ വേഷം സെയ്ഫ് അലി ഖാനും വിജയ് സേതുപതി അവതരിപ്പിച്ച വേഷം ആമിർ ഖാനുമാണ് അവതരിപ്പിക്കുന്നത്. തമിഴിൽ ചിത്രം സംവിധാനം ചെയ്ത പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദിയിലും സംവിധായക വേഷത്തിൽ.

ഫ്രൈഡേ ഫിലിംവർക്ക്‌സിൻറെ ബാനറിൽ നീരജ് പാണ്ഡേ, ഒപ്പം റിലയൻസ് എൻറർടെയ്ൻമെൻറും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം വഹിക്കുന്നത്. തമിഴിൽ മികച്ച കളക്ഷൻ നേടിയ ചിത്രമാണ് വിക്രംവേദ. നായകനും വില്ലനുമായുള്ള മാധവന്റെയും സേതുപതിയുടെയും പ്രകടനം ഏറെ പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. ഈ നിലവാരം വീണ്ടും സെയ്ഫിന്റെയും ആമിർ ഖാനിലൂടെയും ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ഈ വേളയിൽ, തന്റെ കഥാപാത്രത്തിന്റെ ചിന്താഗതികളോടും പ്രവൃത്തികളോടും തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ലെന്ന് തുറന്ന് പറയുകയാണ് സെയ്ഫ് അലി ഖാൻ. വിശാലമായ കാഴ്ചപ്പാടുള്ള ഇടതുപക്ഷക്കാരനാണെന്നും സിനിമയിലെ ഏറ്റുമുട്ടലുകൾ കാണുമ്പോൾ പോലും തന്നെ അസ്വസ്ഥനാകാറുണ്ടെന്നുമാണ് നടൻ തുറന്നു പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

വ്യാജ ഏറ്റുമുട്ടലുകളെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് എന്നിൽ വലിയ അസ്വസ്ഥത ഉണ്ടാക്കും. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാൽ ഞനൊരു നല്ല വ്യക്തിയാണെന്ന് എന്റെ കഥാപാത്രത്തിന് നേല്ല ബോധ്യവുമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു.

Also read; എപ്പോൾ ഞാൻ പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ വന്നു കൊണ്ടുപോകും, അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ച് നടൻ ദിലീപ്

എല്ലാത്തിനുമപ്പുറം ഞാനൊരു ഇടതുപക്ഷക്കാരനാണ്. ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയാനാവുന്ന സാഹചര്യമാണോ ഉള്ളതെന്നും എന്നറിയില്ല. പക്ഷേ, അതെ, ഞാൻ ലിബറലും വിശാലമായ ചിന്താഗതിയും ഉള്ള വ്യക്തിയാണ്. വിധിക്ക് മുമ്പ് എല്ലാവർക്കും ന്യായമായ വിചാരണയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളുമാണ് ഞാൻ’ സെയ്ഫ് തന്റെ മനസ് തുറന്നു പറഞ്ഞു.

Advertisement