പിറന്നാൾ ദിനത്തിൽ മാജിക് പ്ലാന്റിലെ കുട്ടികൾക്കൊപ്പം ലക്ഷ്മി നക്ഷത്ര; ഇത് ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനം, കണ്ണും മനസും നിറച്ചൊരു വീഡിയോ

158

ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി അവതരണം ചെയ്ത് പ്രേക്ഷകരെ രജിനി ഹരിദാസ് കൈയ്യിലെടുത്തപ്പോൾ, തൃശ്ശൂർ ഭാഷയിലും ചിരിയിലൂടെയും അവതരിപ്പിച്ച് ആരാധകരെ സമ്പാദിച്ച അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് താരം അവതാരികയായി എത്തുന്നത്. ഒറ്റ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായി മാറാൻ തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലക്ഷ്മിക്ക് സാധിച്ചു.

Advertisements

അവതാരികയ്ക്ക് പുറമെ, ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. ഇപ്പോൾ ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട അവതാരകയായി മാറിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ചിന്നു എന്ന ഓമനപ്പേരിലാണ് ലക്ഷ്മി ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായാണ് ലക്ഷ്മി തന്റെ കരിയർ ആരംഭിച്ചത്. ഇന്ന് ജീവിത വിജയത്തിന്റെ പടികൾ ചവിട്ടി കയറി നിൽക്കുകയാണ് താരം.

Also read; നിരാഹാരം, പുറകെ നടക്കൽ, അഭ്യർത്ഥന; ഒടുവിൽ ഗിരിജ സമ്മതം മൂളിയത് ഇങ്ങനെ, ഒരു പെണ്ണിന് മൂന്ന് തവണ താലിചാർത്തിയ കൊച്ചുപ്രേമന്റെ പ്രണയം അമ്പരപ്പിക്കുന്നത്

സ്വന്തമായി യൂട്യൂബ് ചാനലുള്ള നടി തന്റെ ആരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായി ഇടപെടുന്ന അവതാരിക കൂടിയാണ് ലക്ഷ്മി. ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ ലഭിച്ച സർപ്രൈസിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ആണ് വൈറലാകുന്നത്. മാജിക് പ്ലാനറ്റിൽ വെച്ചായിരുന്നു ലക്ഷ്മി തന്റെ ഇത്തവണ പിറന്നാളാഘോഷിച്ചത്. ഈ ബർത്ത് ഡേ ഞാനെങ്ങനെ മറക്കുമെന്ന ക്യാപ്ഷനോടെയായാണ് ലക്ഷ്മി വീഡിയോ പങ്കിട്ടത്.

ജീവിതത്തിലെ ഏറ്റവും മികച്ച ബർത്ത് ഡേ സെലിബ്രേഷൻ എന്ന് കൂടി താരം പറയുന്നുണ്ട്. കുഞ്ഞുമക്കളുടെ കൂടെ അവരെ ചിരിപ്പിച്ച്, രസിപ്പിച്ച് അവരുടെ മാജിക്കൊക്കെ കണ്ട് ആഘോഷിക്കാനായാണ് താൻ തീരുമാനിച്ചതെന്ന് ലക്ഷ്മി പറയുന്നു. ലക്ഷ്മി വരൂ, നമുക്ക് ഇവിടെ ബർത്ത് ഡേ ആഘോഷിക്കാമെന്ന് പറഞ്ഞ് തന്നെ ഇങ്ങോട്ടേക്ക് ക്ഷണിച്ചത് മുതുകാട് സാറായിരുന്നു എന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്.

Also read; അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നുമെന്നുള്ള കമന്റുകൾ വേദനിപ്പിക്കുന്നു, ഇവർക്കൊന്നും ഒരു അടി പോരാ; അനുമോൾ പറയുന്നു

ടിവിയിൽ കണ്ടിട്ടുണ്ടെന്നായിരുന്നു ലക്ഷ്മിയെ കണ്ടപ്പോൾ കുട്ടികൾ പറഞ്ഞത്. ഇവിടെ വന്നപ്പോൾ ഭയങ്കര സന്തോഷമാണ് തോന്നുന്നതെന്നാണ് ലക്ഷ്മിയും പറഞ്ഞു. ആ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കുമെന്നും അറിയില്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. കുട്ടികൾക്കൊപ്പം ചെലവഴിച്ചതും വാരിപ്പുണർന്നതുമായ പിറന്നാൾ ആഘോഷം സോഷ്യൽമീഡിയയുടെയും കണ്ണുകൾ നിറയ്ക്കുകയാണ്. നിമിഷ നേരംകൊണ്ടാണ് വിഡിയോ വൈറലായത്.

Advertisement