മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സിരീയൽ. ടിആർ പി റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനം. തമിഴിൽ വൻഹിറ്റായി സംപ്രേക്ഷണം തുടർന്നു കൊണ്ട് ഇരിക്കുന്ന പാണ്ഡ്യൻ സോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.
മുൻകാല ചലച്ചിത്ര നായികാ നടി ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സാന്ത്വനം സീരിയലിലെ താരങ്ങൾ ഓരോരുത്തരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇതിലെ ലക്ഷ്മി അമ്മച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ കൊച്ചുപ്രേമന്റെ ഭാര്യ ഗിരിജയാണ്. മലയാളികൾക്ക് പ്രിയങ്കരരായ താരദമ്പതികളാണ് കൊച്ചുപ്രേമനും ഗിരിജയും.
നിരവധി മലയാള ചിത്രങ്ങളിൽ ഭാഗമായ കൊച്ചുപ്രേമൻ മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടൻ കൂടിയാണ്. കൊച്ചുപ്രേമനെ പോലെ തന്നെ മലയാളികൾക്ക് ഗിരിജയെ സുപരിചിതയാക്കിയത് സാന്ത്വനം സീരിയൽ തന്നെയാണ്. ഗിരിജയുടെയും കൊച്ചുപ്രേമന്റെയും പ്രണയവിവാഹം കൂടിയായിരുന്നു. തന്നെ വിശ്വസിച്ച് തന്റെ ജീവിതത്തിലേക്ക് വന്നവളാണ് ഗിരിജയെന്നും വീട്ടുകാർ വിവാഹത്തിന് ആദ്യം സമ്മതിച്ചിരുന്നില്ല.
പിന്നീട് ഗിരിജ വാശിപിടിച്ചതോടെയാണ് വിവാഹം നടന്നതെന്നും കൊച്ചുപ്രേമൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നാടകത്തിൽ ഏറെ സജീവമായിരുന്ന കാലത്തായിരുന്നു വിവാഹം. മിക്ക നാടകങ്ങളിലും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നുവെന്നും, കല്യാണം കഴിഞ്ഞതിന് ശേഷവും ഗിരിജ സിനിയിലും സീരിയലിലും സജീവമായി തുടരുകയായിരുന്നുവെന്നുമാണ് കൊച്ചുപ്രേമൻ പറഞ്ഞത്. ഇപ്പോൾ താരദമ്പതികളുടെ പ്രണയകഥയാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.
വിജയകരമായ ആ പ്രണയം 38 വർഷങ്ങൾ പിന്നിട്ട് പോകവെയാണ് ഇരുവരുടെയും സംഭവ ബഹുലമായ പ്രണയകഥ വീണ്ടും നിറയുന്നത്. പ്രേമൻ എന്ന പേര് പോലെ തന്നെ ചെറുപ്പം മുതലേ പ്രേമ രോഗിയായിരുന്നുവെന്നാണ് പറയുന്നത്. സ്വാതി തിരുനാൾ മ്യൂസിക് കോളേജിൽ സംഗീതം പഠിപ്പിക്കാൻ വന്ന ടീച്ചറുടെ സന്തത സഹചാരിയായിരുന്നു ഗിരിജ. അനിയത്തിയെ സംഗീതം പഠിപ്പിക്കാനായി കൊണ്ടു പോയതാണ് കൊച്ചു പ്രേമൻ.
ഈ പരിചയമാണ് പ്രണയത്തിലേയ്ക്ക് നീണ്ടതും. പ്രണയമാണെന്ന് ആവർത്തിച്ചു പറഞ്ഞ് കൊച്ചുപ്രേമൻ പിന്നാലെ നടന്നിട്ടും ഗിരിജ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. പലരെയും വിട്ടുപറഞ്ഞിട്ടും ഗിരിജ പ്രണയിക്കാൻ തയ്യാറായിരുന്നില്ല. വീട്ടുകാർ സമ്മതിക്കില്ല, നടക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഗിരിജ. അവസാനം ഒരു വഴിയും കാണാതെ വനന്നതോടെ കൊച്ചുപ്രേമൻ നിരാഹാരം കിടന്നു.
ഏഴ് ദിവസത്തോളം ഭക്ഷണം കഴിക്കാതെ ഇരുന്ന് ഒടുവിൽ തലകറങ്ങി വീണു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് തന്നെ കെട്ടാൻ വേണ്ടിയാണ് പ്രേമൻ നിരാഹാരം ഇരുന്നത് എന്ന് ഗിരിജ അറിയുന്നത്. അവസാനം ഗിരിജ തന്റെ പ്രണയം കൊച്ചുപ്രേമനോട് വെളിപ്പെടുത്തുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്തു. എന്നാൽ ഗിരിജ പോയത് സ്വന്തം വീട്ടിലേക്ക് തന്നെയായിരുന്നു. എന്നാൽ, പ്രേമന്റെ വീട്ടുകാരാട് ആണ് രജിസ്റ്റർ കഴിഞ്ഞു എന്ന വിവരം ആദ്യം പറയുന്നത്.
അത് എനിക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞ പ്രേമന്റെ അച്ഛൻ, ഞാൻ പറയുമ്പോൾ മാത്രം ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞാൽ മതിയെന്നും നിർദേശിച്ചു. അങ്ങനെ നാടകത്തിന്റെ പേര് പറഞ്ഞ് രണ്ട് പേരെയും വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം, അച്ഛൻ വിളിച്ചു പറഞ്ഞു ഇനി വീട്ടിൽ കയറാം, ഗൃഹപ്രവേശനം ആയി എന്ന്. ആ സമയം എത്തിയപ്പോഴേയ്ക്കും ഗിരിജയുടെ വീട്ടിൽ നിന്നുള്ള എതിർപ്പുകളും മാറിയിരുന്നു.
അങ്ങനെ അമ്പലത്തിൽ വച്ച് എല്ലാവരുടെയും ഗിരിജയുടെ കഴുത്തിൽ താലി ചാർത്തി. വീട്ടിലെത്തിയപ്പോൾ എല്ലാവരുടെ സാന്നിധ്യത്തിൽ അച്ഛൻ ഒരു സ്വർണ്ണ താലി കൂടി ഗിരിജയുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞു. അങ്ങനെ ഒരാളെ മൂന്ന് തവണയാണ് കൊച്ചുപ്രേമൻ താലി ചാർത്തിയത്. ഇവരുടെ ഈ പ്രണയവും ജീവിതവും ഇന്നും ആരാധകർക്ക് അമ്പരപ്പും അതിലുപരി ആവേശം നിറയ്ക്കുന്നത് കൂടിയാണ്.