ഞാൻ ദുർബലയാണ്, ഈ കണ്ണീർ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വർണ്ണ തൊപ്പികളിൽ മുത്തായി ധരിക്കാം; കണ്ണീർ ചിത്രവുമായി അഭിരാമി സുരേഷ്

207

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാർസിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ.

Also read; എപ്പോൾ ഞാൻ പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ വന്നു കൊണ്ടുപോകും, അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ച് നടൻ ദിലീപ്

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോൾഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്ത് വന്നിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നാണ് ലൈവിലെത്തി അഭിരാമി പറഞ്ഞത്.

ഇപ്പോൾ വീണ്ടും വിഷയത്തിൽ വികാരഭരിതമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. കണ്ണുനീരൊഴുകുന്ന തന്റെ സ്വന്തം ചിത്രം പങ്കുവെച്ചാണ് അഭിരാമി വീണ്ടും വിഷയത്തിൽ ശബ്ദമുയർത്തിയത്. കൂടാതെ ഹൃദയഭേദകമായ കുറിപ്പും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. ‘ഞാൻ ദുർബലയായിരിക്കാം, എന്നാൽ ഈ കണ്ണീർ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വർണ തൊപ്പികളിൽ മുത്തായി ധരിക്കാം.

Also read; നായകൻമാർക്ക് ഒപ്പം ഇഴുകി ചേർന്ന് അഭിനയിക്കുന്നതും ലിപ് ലോക്കും മുസ്തഫയ്ക്ക് ഇഷ്ടമല്ല, ഒരാൾക്കും ഇനി ഉമ്മ കൊടുക്കില്ലെന്ന് നടി പ്രിയാമണി

കരയുന്നത് ദുർബലതയല്ല. അത് ഒരു ഹൃദയമുള്ളതിന്റെ ലക്ഷണമാണ്. നിങ്ങളിൽ പലർക്കും അതില്ലായിരിക്കാം. എന്നെ പിന്തുണയ്ക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും നന്ദി’ എന്നാണ് അഭിരാമി കുറിച്ചത്. പച്ചത്തെറി വിളിച്ചിട്ടാണ് പലരും തങ്ങളെ സംസ്‌കാരം പഠിപ്പിക്കുന്നതെന്നും, ഇത്തരക്കാർക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും അഭിരാമി മുന്നറിയിപ്പ് നൽകിയിരുന്നു. അഭിരാമിക്ക് നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

Advertisement