ആ സൂപ്പർ തിരക്കഥ വാങ്ങി മൂന്ന് വർഷം കൈയ്യിൽ വെച്ചിട്ട് താൽപര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം ചെയ്തത് ഇങ്ങനെ: മോഹൻലാലിന് ഒപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് ജയരാജ്

9998

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിൽ ഒരിക്കിയിട്ടുള്ള സംവിധായകൻ ആണ് ജയരാജ്. ഒരേ സമയം കൊമേഴ്‌സ്യൽ സിനിമകൾ ചെയ്തും സമാന്തര ക്ലാസ്സിക് സിനിമകൾ ചെയ്തും വിജയം കൈവരിച്ച് കൈയ്യടി നേടിയ സംവിധായകൻ കൂടിയാണ് ജയരാജ്.

മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർതാരം സുരേഷ് ഗോപി, ജയറാം തുടങ്ങി യവ നിരയെ വരെ ഹിറ്റുകൾ ഒരുക്കിയിട്ടുള്ള ജയരാജ് പക്ഷേ ഇതുവരെ മലയാളത്തിന്റെ താരരാജാവിനെ നായകനാക്കി സിനിമ ചെയ്തിട്ടേയില്ല. അതേ സമയം മോഹൻലാലുമായുള്ള ചിത്രം നടക്കാതെ പോയത് തനിക്ക് പറ്റിയ ഒരു തെറ്റ് കാരണമാണെന്ന് ജയരാജ് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

Advertisements

നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശാടനം എന്ന ചിത്രത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ ഉള്ള പ്ലാനിങ് അണിയറയിൽ നടന്നിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ആ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുകയായിരുന്നു.

Also Read
എനിക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വന്നു, ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ആ വിവാഹം: പ്രിയദർശന് എതിരെ അന്ന് ലിസി പറഞ്ഞത് ഇങ്ങനെ

ആ സമയത്ത് അവധി ആഘോഷിക്കാനാനയി കുടുംബത്തോട് ഒപ്പം ആഫ്രിക്കയിൽ യാത്രപോയിരുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാൻസൽ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹൻലാൽ അപ്പോഴെന്നോട് ചോദിച്ചത്.

ആ ഓർമ ഉള്ളതിനാൽ ആവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങൾ ചെയ്യാൻ സമ്മതം തരാത്തതെന്നാണ് ജയരാജ് പറയുന്നത്. പിന്നീട് പല ചിത്രങ്ങളുടെയും തിരക്കഥകളുമായി മോഹൻലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം താൽപര്യം കാണിച്ചില്ലെന്നും.

കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രം ചെയ്യാൻ തിരക്കഥ നൽകിയപ്പോൾ മൂന്ന് വർഷം കയ്യിൽ വച്ച ശേഷം താൽപര്യമില്ലെന്ന് പറഞ്ഞ് തിരികെ നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വീരത്തിന്റെ തിരക്കഥയുമായും മോഹൻലാലിനെ സമീപിച്ചതായി ജയരാജ് പറഞ്ഞു.

അതേ സമയം മോഹൻലാലിനെ വച്ച് താൻ ഒരു ചിത്രം ചെയ്താൽ ആ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സിനിമ ആയിരിക്കുമെന്നും അദ്ദേഹം സമ്മതിച്ചാൽ ഇനിയും അത് സംഭവിക്കാമെന്നും ജയരാജ് വ്യക്തമാക്കുന്നു.

Also Read
ആളുകളോട് എങ്ങനെ പെരുമാറണം എന്ന് ശോഭനയ്ക്ക് അറിയില്ല: അനുഭവം വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ

Advertisement