മലയാള സീരിയൽ രംഗത്തെ എക്കാലത്തെയും മികച്ച വില്ലത്തിയാണ് അർച്ചന സുശീലൻ. ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ‘ഗ്ലോറി'(സീരിയലിലെ അർച്ചനയുടെ കഥാപാത്രം) ഒരിക്കലും മനസ്സിൽ നിന്നും പോകുകയില്ല. അത്രയും മികവോടെയാണ് അർച്ചന ഗ്ലോറിയായി പകർന്നാട്ടം നടത്തിയത്.
ഗ്ലോറിയെ വെറുത്ത പ്രേക്ഷകർ അർച്ചനയേയും അൽപ്പസ്വൽപ്പം വെറുത്തു. എങ്കിലും അർച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ബിഗ് ബോസിലൂടെ വീണ്ടും അർച്ചന തിരിച്ചെത്തിയപ്പോഴാണ് പ്രേക്ഷകർ ശരിക്കും ഞെട്ടിയത്. ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.
മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അർച്ചന സുശീലൻ. താരം ബിഗ് ബോസിന്റെ ആദ്യ സീസണിലും പങ്കെടുത്തിരുന്നു. അന്ുതിലധികം ദിവസങ്ങൾ ഷോയിൽ നിന്ന ശേഷമാണ് നടി പുറത്തായത്.
ലോക് ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ടിക് ടോക്കുമായി സജീവമാകാറുളള താരമാണ് അർച്ചന. അർച്ചനയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറി. അമ്മയെ അടുത്ത് ഇരുത്തി തന്റെ ബിഗ് ബോസ് വീഡിയോയ്ക്ക് ടിക്ക് ടോക്കുമായി എത്തിയിരിക്കുകയാണ് താരം.
ഷോയുടെ തുടക്കത്തിൽ അർച്ചനയോട് രണ്ട് രാജ്യങ്ങൾ തമ്മിലുളള സ്നേഹ ബന്ധം കൊണ്ടുണ്ടായ ആളാണ് ഇത്. ആത്മബന്ധത്തിന്റെ സാക്ഷാത്കാരമാണ് ഈ മുന്നിൽ നിൽക്കുന്നത്. ആരാണ് മലയാളി? എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.
ഇതിന് മറുപടിയായി അച്ഛൻ മലയാളി, അമ്മ നേപ്പാളി ഞാൻ എരപ്പാളി എന്നാണ് വീഡിയോയിൽ അർച്ചന പറയുന്നത്. ഇത് തന്നെ ഒരിക്കൽ കൂടി അനുകരിച്ചിരിക്കുകയാണ് അർച്ചന. അർച്ചനയുടെ അച്ഛൻ സുശീലൻ കൊല്ലം കാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. രണ്ട് സഹോദരങ്ങളുണ്ട് നടിക്ക്. രോഹിത് സുശീലനും കല്പന സുശീലനും. മനോജ് യാദവാണ് അർച്ചനയുടെ ഭർത്താവ്.
പഴയ കിരൺ ടിവിയിൽ ആങ്കറായി തുടങ്ങി നെഗറ്റീവ് വേഷങ്ങളിൽ സീരിയലിൽ തിളങ്ങിയ താരമാണ് അർച്ചന സുശീലൻ. ചെയ്യുന്നതെല്ലാം നെഗറ്റീവ് കഥാപാത്രമായിരുന്നു.