മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരമായി മാറിയ നടനാണ് ജയറാം. തമാശയും സെന്റിമൻസും ഒക്കെ കൂട്ടിക്കലർ നിരവധി സിനിമകൾ ആണ് ജയറാമിന്റേതായി പുറത്തിറങ്ങി തകർപ്പൻ വിജയം നേടി എടുത്തിട്ടുള്ളത്.
അതേ പോലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായക ജോഡികകൾ ആയിരുന്നു സിദ്ധിഖ് ലാൽ ടീം. സിദ്ധീഖ് ലാൽ ടീം തങ്ങളുടെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗിൽ നായകൻ ആക്കാനിരുന്നത് നടൻ ജയറാമിനെ ആയിരുന്നു.
ജയറാം മുകേഷ് ഇന്നസെന്റ് എന്നതായിരുന്നു ചിത്രത്തിലേക്കുള്ള സിദ്ധിഖ് ലാൽ ടീമിന്റെ ആദ്യ ഓപ്ഷൻ. എന്നാൽ ജയറാം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഹിറ്റ് ചിത്രമായ റാംജിറാവു സ്പീക്കിംഗിലെ നായക വേഷം നഷ്ടപ്പെടുത്തിയത് ജയറാമിനെ സംബന്ധിച്ച് വലിയ ഒരു നഷ്ടം ആയിരുന്നു.
സിനിമയിൽ തന്റെ കരിയർ തുടങ്ങുന്ന വേളയിലാണ് ജയറാമിന് റാംജിറാവു സ്പീക്കിംഗിലേക്ക് ക്ഷണം വരുന്നത്. പി. പത്മരാജന്റെ ‘അപരൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞ ജയറാം എക്സ്പീരിയൻസ് ആയിട്ടുള്ള സംവിധായകർക്ക് ഒപ്പം വർക്ക് ചെയ്യാനാണ് ഏറെ ആഗ്രഹിച്ചിരുന്നത്.
അന്ന് നവാഗതരായ സിദ്ധിഖ് ലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതിലെ ആത്മവിശ്വാസ കുറവാണ് സിദ്ധിഖ് ലാൽ ടീമിന്റെ കന്നി ചിത്രത്തിൽ നിന്ന് ജയറാമിനെ നോ പറയാൻ പ്രേരിപ്പിച്ചത്. പിന്നീടു വർഷങ്ങൾക്ക് ശേഷം സിദ്ധീഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനും ശേഷമാണ് ജയറാമിനെ ഒരു സിദ്ധിഖ് ഒരു ചിത്രത്തിൽ നായകൻ ആക്കുന്നത്.
1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് എന്ന ചിത്രം സൂപ്പർഹിറ്റ് ആയി മാറിയിരുന്നു. മുകേഷും ശ്രീനിവാസനും മീനയും ദിവ്യാ ഉണ്ണിയും അടക്കം വൻ താര നിര അഭിനയിച്ച ഈ ചിത്രം മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തിരുന്നു.