ലോകത്തൊരു നടനും ചെയ്യാൻ മനസ്സ് കാണിക്കാത്ത രംഗം: ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ അമരീഷ് പുരി മോഹൻലാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു

3261

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയങ്കരനായ സംവിധായകൻ പ്രിയദർശൻ. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും നിരന്തരം ഹിറ്റ് സിനിമകൽ ചെയ്തിട്ടുള്ള അദ്ദേഹം ഇതിനോടകം തന്നെ തൊണ്ണൂറിനു മുകളിൽ ചിത്രങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ ആണ് ഒരുക്കിയിട്ടുള്ളത്. മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ മോഹൻലാൽ നായകനായ കാലാപാനി എന്ന തന്റെ ക്ലാസിക് ചിത്രത്തെ കുറിച്ച് പ്രിയദർശൻ നടത്തിയ തുറന്നു പറച്ചിൽ ഏറെ വൈറലായി മാറിയിരുന്നു.

Advertisements

ഏറ്റവും കൂടുതൽ തന്റെ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ആത്മാർപ്പണത്തെ കുറിച്ചും പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു. കാലാപാനി എന്ന ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ നടത്തിയത്. അതിൽ തന്നെ മോഹൻലാൽ അമരീഷ് പുരി അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസർ കഥാപാത്രത്തിന്റെ ഷൂ നക്കുന്ന ഒരു ഷോട്ട് ഉണ്ട്.

Also Read
കള്ളം പ്രചരിപ്പിച്ച് ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടിൽ കൊണ്ട് പോയിട്ട് ഞാൻ എന്ത് ചെയ്യാനാണ്: സായ് പല്ലവി പറഞ്ഞത് കേട്ടോ

ആ രംഗം മോഹൻലാൽ ഒറിജിനൽ ആയി തന്നെ ചെയ്തത് ആണെന്നും ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ അമരീഷ് പുരി മോഹൻലാലിനെ കെട്ടി പിടിച്ചു കരഞ്ഞു എന്നും പ്രിയ ദർശൻ പറയുന്നു. ലോകത്തൊരു നടനും ചെയ്യാൻ മനസ്സ് കാണിക്കാത്ത കാര്യം ആണ് മോഹൻലാൽ ചെയ്തത് എന്നാണ് അമരീഷ് പുരി പറഞ്ഞത്.

തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്കു വേണ്ടി ഏതറ്റം വരെയും പോകാൻ ഉള്ള മോഹൻലാലിന്റെ മനസ്സ് ആണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശൻ ടീം.

Also Read
വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി; അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

Advertisement