അപ്പുറത്തെങ്ങാനും പൈപ്പുണ്ടാവും അവിടെ പോവാൻ പറഞ്ഞ് അയാൾ, പക്ഷേ അയാളോട് ഞാൻ പകരം വീട്ടി, തുടക്കകാലത്ത് നേരിടേണ്ടി വന്നിട്ടുള്ള അവഗണകളെ കുറിച്ച് ടൊവിനോ

249

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ടൊവിനോ തോമസ്. യാതൊരുവിധ സിനിമാ പശ്ചാത്തലവും ഇല്ലാതെ സിനിമയിലേക്ക് എത്തുകയും വർഷങ്ങൾ നീണ്ട പ്രയത്‌നത്തിന് ഒടുവിൽ നായകനായി മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തുക ആയിരുന്നു ടൊവിനോ.

തുടക്കത്തിൽ സിനിമകളിൽ വളരെ ചെറിയ കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതിപ്പിച്ചിരുന്നത്. പിന്നീട് സഹനടനായും വില്ലനായും ടൊവിനോ പ്രത്യക്ഷപ്പെട്ടു അവിടെ നിന്നാണ് നായകനിലേക്ക് ടൊവിനോ എത്തിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും ഉയർന്ന താരമൂല്യമുള്ള മലയാള നടനായി ടൊവിനോ തോമസ് മാറികഴിഞ്ഞു. എഞ്ചിനീയറിങ് ബിരുദധാരിയാണ് ടൊവിനോ തോമസ്.

Advertisements

അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ടൊവിനോ ആദ്യം അഭിനയിച്ചത്. പിന്നീട് 2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു. 2013ൽ ആണ് ടൊവിനോ ദുൽഖർ സൽമാൻ സിനിമ എബിസിഡിയിൽ അഭിനയിച്ചത്.

Also Read
എന്നെ കണ്ട ഉടനെ ചാൻസ് ചോദിച്ച് മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ട് വിനയം കാണിക്കാൻ തൊഴുത് കാണിച്ചൊരു നിൽപ്പങ്ങ് നിന്നു, ദിലീപിനെ അദ്യമായി കണ്ടതിനെ കുറിച്ച് നാദിർഷ

ചിത്രത്തിൽ വില്ലനായിരുന്നു ടൊവിനോ. പിന്നീട് ഓഗസ്റ്റ് ക്ലബ്ബ്, സെവൻത് ഡേ, യുടു ബ്രൂട്ടസ്, കൂതറ, ഒന്നാം ലോക മഹായുദ്ധം തുടങ്ങിയ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമാണ് പിന്നീട് ടൊവിനോയ്ക്ക് കരിയർ ബ്രേക്ക് ആയത്.

പിന്നീട് ചാർലി, രണ്ട് പെൺകുട്ടികൾ, സ്‌റ്റൈൽ തുടങ്ങിയ സിനിമകളിലും ടൊവിനോ അഭിനയിച്ചു. ഗപ്പിയിലൂടെ വീണ്ടും ടൊവിനോ ശ്രദ്ധിക്കപ്പെട്ടു. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ടൊവിനോയെ തേടി നിരവധി നായക കഥാപാത്രങ്ങൾ വന്ന് തുടങ്ങി. തരംഗം, ആമി, മായാനദി, മറഡോണ, തീവണ്ടി, ലൂസിഫർ, ഉയരെ, കൽക്കി, ഫോറൻസിക്, മിന്നൽ മുരളി എന്നിവയാണ് ടൊവിനോയുടെ പ്രധാന സിനിമകൾ.

ടൊവിനോയുടെ ഏറ്റവും പുതിയ റിലീസായ മിന്നൽ മുരളി മികച്ച പ്രതികരണവുമായി നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് തുടരുകയാണ്. മലയാള സിനിമയുടെ മുൻനിര നായകനായി വളരുന്നതിന് മുമ്പ് നേരിട്ടിട്ടുള്ള അവഗണനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ടൊവിനോ തോമസ്.

ചെറിയ വേഷങ്ങൾ ചെയ്ത് നടക്കുന്ന സമയമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാൻ ഒരു നടനാണ് എന്ന തോന്നൽ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോൾ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാൻ ഒരു നടനാണ് എന്ന തോന്നൽ എന്നും വരാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാൻ ചെന്നപ്പോൾ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്‌സ് ചോദിച്ചു. അന്ന് ഞാൻ വലിയ നടനൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോൾ അയാൾക്ക് ഞാൻ വെറ്റ് വൈപ്പ്‌സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്. അയാൾ എന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പിൽ എങ്ങാനും പോയി കഴുകാനാണ്.

Also Read
ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്, ആ മനുഷ്യന് മാത്രം ഇത് എന്തുകൊണ്ടാകും മനസിലാകാത്തത്: രശ്മി ആർ നായർ

അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാൻ അപ്പന്റെ കൈയ്യിൽ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനിൽ പോയത്. എന്നിട്ട് അയാൾ കാണുന്ന തരത്തിൽ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി.

2021 ആയിട്ടും ഇപ്പോഴും പുരോഗമിക്കാത്ത ആളുകൾ ചുറ്റിലും ഉള്ള പോലെ തോന്നിയിട്ടുണ്ട്. പലപ്പോഴും അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ ടാർ?ഗെറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. പിന്നെ ഞാൻ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകൾ ആളുകൾ പടച്ചുവിടുന്നത് എന്തിനാണ് എന്ന് ഇനിക്ക് ഇതുവരേയും മനസിലായിട്ടില്ല.

പ്രളയം വരുത്താനും മഴ വരുത്താനും കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ ആദ്യം ഇത്തരം കഥകൾ പറഞ്ഞ് പരത്തുന്നവരെ മു ക്കി കൊ ന്നേ നെ. ഇത്തരം കഥകളിൽ സത്യമില്ലെങ്കിലും ചിലരെങ്കിലും സത്യമാണെന്ന് വിചാരിച്ചേക്കും.

അതിൽ ഒരു ആപത്ത് ഞാൻ കാണുന്നുണ്ട് ടൊവിനോ തോമസ് പറയുന്നു. മിന്നൽ മുരളി അടുത്തിടെയാണ് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. മലയാളത്തിൽ പിറക്കുന്ന ആദ്യത്തെ സൂപ്പർ ഹീറോ സിനിമ കൂടിയായിരുന്നു മിന്നൽ മുരളി. തകർപ്പൻ അഭിപ്രായമാണ് പാൻ ഇന്ത്യ തലത്തിൽ മിന്നൽ മുരളി നേടിയെടുക്കുന്നത്.

Advertisement