അടുത്തിടെ കേരളത്തിൽ ഏറെ വിവാദമായ ഒന്നായിരുന്നു പുരാവസ്തു ത ട്ടി പ്പ് കേ സ്. സംഭവത്തിൽ അ റ സ്റ്റി ലായ മോൻസൻ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിൽ പ്രശസ്ത സിനിമ സീരിയൽതാരം ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു.
നേരത്തെ മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ശ്രുതി പങ്കെടുത്തിരുന്നു. നേരത്തെ മോൻസൻ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന ആരോപണം ശ്രുതി ലക്ഷ്മി നിഷേധിച്ചിരുന്നു. ഡോക്ടർ എന്ന നിലയിലാണ് മോൻസനെ പരിചയപ്പെട്ടതെന്നും അയാൾ തട്ടിപ്പുകാരനാണെന്ന വാർത്തകൾ കേട്ടപ്പോൾ ഞെട്ടിയെന്നുമായിരുന്നു ശ്രുതി ലക്ഷ്മി പറഞ്ഞത്.
ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്യുന്നതിലൂടെ എത്രമാത്രം സാമ്പത്തിക ഇടപാടുകൾ മോൻസണുമായി നടന്നിട്ടുണ്ടെന്നും എന്തായിരുന്നു ഇതിന്റെ ഉദ്ദേശമെന്നും കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. ഈ സാധ്യതകൾ പരിഗണിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്.
Also Read
ഈ മൂഡ് സ്വിംഗ്‌സ് എന്താണ് ? സംശയങ്ങളും ആകാംഷയും നിറച്ച് ‘സൂപ്പർ ശരണ്യ’ ട്രെയിലർ
പുരാവസ്തു വിൽപനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തിൽ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളിൽ നിന്ന് കോടികൾ കടം വാങ്ങിയായിരുന്നു മോൻസന്റെ തട്ടിപ്പ്.തനിക്ക് കോസ്മറ്റോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
പുരാവസ്തുക്കൾ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങൾ അടക്കമുള്ളവർ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പണം പിൻവലിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോൻസൺ ആളുകളിൽ നിന്ന് കോടികൾ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരിൽ നിന്നായി ഇയാൾ വാങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. എന്നാൽ പരിശോധനയിൽ ബാങ്കിലോ വിദേശത്തോ ഇയാൾക്ക് അക്കൗണ്ടുകൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. ഇത് ചേർത്തലയിലെ ഒരു ആശാരി നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകർപ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കൾ വിറ്റിരുന്നതെന്നാണ് മോൻസൻ നൽകിയ മൊഴി.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പിന്നീട് ഇഡിയും കേസ് എടുത്തിരുന്നു.
അതേ സമയം മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്‌സ്‌മെൻറ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ മോൻസനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.
മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോൻസന്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു. മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.